Viral Video of Cobra vs Mangoose: വിസ്മയിപ്പിക്കുന്ന നിരവധി കാര്യങ്ങൾ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ഇവിടെ കാണാൻ സാധിക്കും. ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുന്ന, ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന, ചിലപ്പോൾ ഞെട്ടിക്കുന്ന, ചിലപ്പോൾ സങ്കടം കൂട്ടുന്ന പല കാര്യങ്ങളും നമ്മൾ ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് ഇന്റർനെറ്റിൽ വലിയൊരു കൂട്ടം കാഴചക്കാരുണ്ട്. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പുകളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ ഇന്റർനെറ്റിൽ നിരവധിയുണ്ട്. എല്ലാവർക്കും പാമ്പ് എന്ന് കേട്ടാൽ ഭയമാണെങ്കിൽ പോലും ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്നാണ് വൈറലാകുന്നത്. കീരിയും പാമ്പും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്ന് കീരികൾക്ക് നടുവിൽ പെട്ട മൂർഖന്റെ അവസ്ഥയാണ് വീഡിയോയിലുള്ളത്. കീരികളും പാമ്പും തമ്മിലുള്ള ഫൈറ്റ് നടക്കുന്ന സ്ഥലത്ത് കുറച്ച് മാറിയായി മനുഷ്യരെയും കാണാം. 


Also Read: Viral Video: മുതലയും നായക്കുട്ടിയും തമ്മിൽ കിടിലം ഫൈറ്റ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കൂട്ടമായി ആക്രമിക്കാൻ നിൽക്കുന്ന കീരികളോട് തന്നാലാകുന്ന വിധം മൂർഖൻ പൊരുതുന്നുണ്ട്. എന്നാൽ ഒടുവിൽ കീരിയുടെ ആക്രമണത്തിൽ അകപ്പെട്ട് പോകുകയായിരുന്നു. പാമ്പും കീരിയുമായുള്ള ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഇത്തരത്തിൽ മൂന്ന് കീരികൾക്ക് നടുവിൽ പെട്ട മൂർഖന്റെ വീഡിയോ വളരെ വിരളമാണ്. വീഡിയോ കാണാം...



 


@beautiful_new_pixandwild_animal_pix എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.