Viral Video: പാമ്പുകളുടെ ഇനത്തിൽ പെട്ട അപകടകാരിയായ ഒന്നാണ് മൂർഖൻ. മൂർഖന്റെ കൊത്ത് കിട്ടിയിട്ട് സമയത്ത് ചികിത്സ നേടിയില്ലെങ്കിലും പിന്നെ മരണം ഉറപ്പാണ്.  അതുകൊണ്ടുതന്നെ നിങ്ങൾ മൂർഖനെ കാണാനിടയായാൽ പെട്ടെന്നുതന്നെ പാമ്പു പിടുത്തക്കാരൻ വിവരമറിയിക്കേണ്ടത് അത്യാവശ്യമാണ്.  പല തരത്തിലുള്ള പാമ്പുകളെ പാമ്പു പിടുത്തക്കാർ രക്ഷിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ.  എല്ലാ പാമ്പുപിടുത്തക്കാർക്കും അവരുടേതായ ഒരു രീതിയുണ്ടാകും.  എങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ ഒരു പാമ്പുപിടുത്തക്കാരൻ പാമ്പിനെ പിടിക്കുന്നത് കണ്ടാൽ ശരിക്കും പേടിച്ചു പോകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


പാമ്പ്.. എന്ന് കേൾക്കുമ്പോഴേ ഒരുവിധം ആളുകൾക്ക് പേടിയാണ്.  പാമ്പിനെ പിടിക്കുന്നവരിൽ പലരും ഇതിനെ കുറിച്ച് ശരിക്ക് പഠിച്ചിട്ടൊക്കെയായിരിക്കും ഇതിനായി ഇറങ്ങുന്നത്.  എങ്കിലും ഓരോ പാമ്പു പിടുത്തക്കാരനും പമ്പിനെ പിടിക്കുന്നത് അവരവരുടേതായ രീതിയിലായിരിക്കും.  എന്നാൽ അടുത്ത ദിവസങ്ങളിലായി സോഷ്യൽ  മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ അലമാരയ്ക്കുള്ളിൽ നിന്നും ഒരു മൂർഖനെ പിടികൂടുന്ന രീതി തരംഗം സൃഷ്ടിക്കുകയാണ്.   ഇയാൾ കയ്യുറപോലും ധരിക്കാതെയാണ് പാമ്പിനെ പിടിക്കുന്നത്, പിന്നെ സമഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  രാജവെമ്പാലയെ പിടികൂടിയ ശേഷം അലമാരയിൽ നിന്നും പുറത്തെടുക്കാൻ ഇയാൾ ശരിക്കും പണിപ്പെടുന്നുണ്ട്  പുറത്തെടുത്തതും മൂർഖൻ പെട്ടെന്ന് അയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും നമുക്ക് കാണാൻ കഴിയും.  പിന്നെ നടന്നതാണ് ഭയാനകം.  മൂർഖന്റെ കൊത്തിൽ നിന്നും രക്ഷപ്പെടാനായി അയാൾ മൂർഖനെ എടുത്ത് വായുവിലേക്ക് കറക്കുന്നുണ്ട്.  കറക്കി കറക്കി അതിന്റെ തലയിൽ പിടിക്കുന്ന അയാൾ ശേഷം ഒരു ചാക്കിൽ മൂർഖനെ ഇടുന്നതും നമുക്ക് കാണാൻ കഴിയും.  വീഡിയോ കാണാം...  


Also Read: Viral Video: ഒന്ന് പ്രൊപ്പോസ് ചെയ്തതാ... കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ



Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരന്റെ കുസൃതി, നാണിച്ചു ചുവന്ന് വധുവും..! വീഡിയോ വൈറൽ


ഞെട്ടിക്കുന്ന ഈ വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്. സോഷ്യൽ മീഡിയയിലെ പല പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. @HumanAreMetal എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ വൈറലാകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 123.4 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.   വീഡിയോ കണ്ടവരിൽ ചിലർ പാമ്പിനെ പിടിച്ചയാളുടെ ധൈര്യത്തെ ശരിക്കും വാഴ്ത്തുന്നുണ്ട്.  എന്നാൽ മറിച്ചും കമന്റ്കൾ വരുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.