Viral Video: നാം ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന  സാധനങ്ങള്‍ വന്യജീവികള്‍ക്കും വളർത്തുമൃഗങ്ങള്‍ക്കും വളരെയേറെ ദോഷം ചെയ്യുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാം അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൃഗങ്ങള്‍ക്ക് വളരെ ഭീഷണിയാണ്. പ്രത്യേകിച്ച് പറഞ്ഞാല്‍ പശുക്കള്‍ക്ക്. ഇത്തരം മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കഴിച്ച് പശുക്കള്‍ക്ക് അസുഖം ബാധിക്കുന്നത് നാം നിത്യവും കാണാറുണ്ട്. 


എന്നാല്‍, അടുത്തിടെ നടന്ന ഒരു സംഭവം പറയുന്നത് മറ്റൊന്നാണ്.  ബിയർ ക്യാന്‍ പോലുള്ള  (beer can) ഒരു ചെറിയ വസ്തു പോലും ശരിയായി നീക്കം ചെയ്തില്ലെങ്കിൽ അത് ജീവജാലങ്ങൾക്ക് വലിയ ഭീഷണിയാകും......


വളപ്പിൽ ഉപേക്ഷിച്ച ബിയർ ക്യാനിൽ കയറിയ  മൂർഖൻ  അതില്‍  കുടുങ്ങുകയായിരുന്നു. തല ക്യാനില്‍ കുടുങ്ങിയതിനാല്‍  അതിന്  പുറത്തുകടക്കാന്‍ സാധിച്ചില്ല. ഭാഗ്യവശാൽ, നാട്ടുകാർ ഇടപെട്ട് വന്യജീവി രക്ഷാപ്രവർത്തകരെ വിളിച്ചുവരുത്തി. അവരുടെ സമയോചിതമായ ഇടപെടല്‍  മൂലം മൂര്‍ഖനെ  പരിക്കുകളൊന്നും കൂടാതെ പുറത്തെത്തിച്ചു. അവർ മൂര്‍ഖനെ രക്ഷപെടുത്തി വീണ്ടും കാട്ടിലേക്ക് തുറന്നുവിട്ടു.  ഒഡീഷയിലെ പുരിയിൽ നിന്നുള്ള  ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


Also Read: Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ.. നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും..!


ഏതാനും  ദിവസങ്ങൾക്ക് മുന്‍പാണ് സംഭവം.  പുരി ജില്ലയിലെ ബലാംഗ പോലീസ് പരിധിയിലുള്ള മാധിപൂർ ഗ്രാമത്തിൽ, ജിതേന്ദ്ര മഹാപാത്ര എന്ന വ്യക്തിയാണ് തന്‍റെ വീട്ടുമുറ്റത്ത് കിടന്ന  ബിയർ ക്യാനിൽ തല കുടുങ്ങി കഷ്ടപ്പെടുന്ന മൂർഖനെ കണ്ടത്.  ഉടന്‍തന്നെ അദ്ദേഹം  വന്യജീവി രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും പാമ്പിനെ രക്ഷപെടുത്തുകയും  ചെയ്തത്. 



Also Read: Viral Video: അടുക്കളയിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാല..!! വീഡിയോ കണ്ടാൽ ഞെട്ടും


വളരെ ശ്രദ്ധയോടെയാണ് വന്യജീവി രക്ഷാപ്രവർത്തകര്‍  മൂര്‍ഖനെ രക്ഷപെടുത്തിയത് എന്ന്  വീഡിയോയില്‍ കാണാം.  ആദ്യം തന്നെ ക്യാന്‍ തുളച്ച്  മൂര്‍ഖന് ശ്വസിക്കാന്‍ അവസരമൊരുക്കി. മെറ്റൽ ക്യാനിൽ നിന്ന് പാമ്പിന്‍റെ തല പുറത്തുവന്നതോടെ വിദഗ്ധർ തുറന്ന പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിച്ച് അതിന്‍റെ വായ പൊത്തി ആരെയും കടിക്കുന്നത് തടയാനായിരുന്നു ഇപ്രകാരം ചെയ്തത്.  പിന്നീട് അതി വിദഗ്ധമായി  ക്യാന്‍  മുറിച്ച് പാമ്പിനെ രക്ഷപെടുത്തുകയായിരുന്നു.
 
ഏകദേശം 20 മിനിറ്റ് എടുത്തു ഇവര്‍ക്ക്  പാമ്പിനെ രക്ഷപെടുത്താന്‍...  തുടർന്ന് പരിക്കുകൾക്ക്  അത്യാവശ്യം വേണ്ട ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.