Viral Video: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കോഴിയോട് കളിക്കാൻ പോയ പൂച്ചയുടെ അവസ്ഥ.
Viral Video: ഇന്റർനെറ്റിൽ നാം സാധാരണയായി പൂച്ചകൾ എലി, പ്രാവ്, കാക്ക തുടങ്ങിയ ജീവികളെ വേട്ടയാടുന്നത് കണ്ടിട്ടുണ്ടാകും. ചിലപ്പോൾ പൂച്ച കോഴികളെ വേട്ടയാടുന്നതും കണ്ടിട്ടുണ്ടാവാം. എന്നാൽ കോഴിയെ വേട്ടയാടാൻ പോയ പൂച്ചയെ പഞ്ഞിക്കിട്ട കോഴിയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ കാണുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോയിൽ പൂച്ച ഒന്ന് കൈ വീശിയതേയുള്ളു പിന്നെ സത്യം പറഞ്ഞാൽ ആശാന് ഒന്നും ഓർമ്മയില്ല എന്ന അവസ്ഥയാകുകയായിരുന്നു.
Also Read: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!
കോഴിയും പൂച്ചയും തമ്മിലുള്ള അടി കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. ഇതെന്താ 'മുജ്ജന്മ വൈരാഗ്യമോ' എന്നേ നമുക്ക് തോന്നു. വീഡിയോ കണ്ടവർ വീണ്ടും വീണ്ടും വീഡിയോ കാണുകയാണ്. വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കോഴി ചികഞ്ഞു ചികഞ്ഞു പൂച്ചയുടെ അടുത്ത് വരുന്നത്. കോഴിയെ നിസാരനായി കണ്ട പൂച്ച ഒരടികൊടുക്കാൻ കൈവീശിയതാ... പിന്നെ ഒന്നും പാവത്തിന് ഓർമ്മയില്ല. അത്രയ്ക്ക് ഭയാനകമായിരുന്നു പൂവന്റെ ആക്രമണം.
Also Read: ഞാന്‍ സഹായിയ്ക്കാം, നീ കേറിക്കോ; കൂട്ടുകാരനെ പടി കയറാന്‍ സഹായിയ്ക്കുന്ന നായ്ക്കുട്ടി
വീഡിയോയിൽ കാണാം പൂച്ച ഒന്ന് കൈവീശിയതെ കോഴി അതിന്റെ തലയും ദേഹവും ഒക്കെ കൊത്തി റെഡിയാക്കുന്നത്. ശരിക്കും കോഴി തന്റെ നഖവും കൊക്കും ഉപയോഗിച്ച് താൻ അത്ര നിസാരനല്ലെന്ന് തെളിയിക്കുക തന്നെ ചെയ്തുവെന്ന് വേണം പറയാൻ. ശരിക്കും പറഞ്ഞാൽ ഒന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി പൂച്ചയുടെ എന്നുവേണം പറയാൻ. അത് വീഡിയോ കണ്ടാൽ തന്നെ മനസിലാകും. വീഡിയോ കാണാം...
Also Read: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!
വൈറലാകുന്ന ഈ വീഡിയോ meowcat_happypet എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ ഒരുലക്ഷം അടുപ്പിച്ചുള്ള വ്യൂസും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.