Viral Video: ഞാന്‍ സഹായിയ്ക്കാം, നീ കേറിക്കോ; കൂട്ടുകാരനെ പടി കയറാന്‍ സഹായിയ്ക്കുന്ന നായ്ക്കുട്ടി

സോഷ്യല്‍ മീഡിയില്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. മൃഗങ്ങളുടെ സൗഹൃദങ്ങള്‍, കലഹങ്ങള്‍, ബുദ്ധിപൂര്‍വ്വമായ പെരുമാറ്റങ്ങള്‍ അങ്ങിനെ പലതും.  ഇത്തരം വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 10:42 PM IST
  • ദിവസങ്ങള്‍ മാത്രം പ്രായമുള്ള കാണാന്‍ ഏറെ ഓമനത്തവും ഭംഗിയുള്ള നായ്ക്കുട്ടികള്‍ പരസ്പരം സഹായിക്കുന്നതാണ് വീഡിയോ.
Viral Video: ഞാന്‍ സഹായിയ്ക്കാം, നീ  കേറിക്കോ; കൂട്ടുകാരനെ പടി കയറാന്‍ സഹായിയ്ക്കുന്ന നായ്ക്കുട്ടി

Viral Video: സോഷ്യല്‍ മീഡിയില്‍ പലപ്പോഴും ഏറ്റവും കൂടുതല്‍ വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. മൃഗങ്ങളുടെ സൗഹൃദങ്ങള്‍, കലഹങ്ങള്‍, ബുദ്ധിപൂര്‍വ്വമായ പെരുമാറ്റങ്ങള്‍ അങ്ങിനെ പലതും.  ഇത്തരം വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.  

ചിലപ്പോള്‍ നിസാര കാര്യങ്ങള്‍ക്ക് പോലും പരസ്പരം വഴക്കിടുന്ന മനുഷ്യര്‍ക്ക് മൃഗങ്ങളുടെ സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വരാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നതും ഇത്തരമൊരു സൗഹൃദത്തിന്‍റെ വീഡിയോയാണ്.

ഓമനത്തമുള്ള നായ്ക്കള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നായ്ക്കളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നന്ദിയും സ്‌നേഹവുമുള്ള മൃഗങ്ങളായാണ് നായ്ക്കളെ എല്ലാവരും കാണുന്നത്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്ന ഈ വീഡിയോയില്‍     
രണ്ട് കുഞ്ഞ് നായ്ക്കുട്ടികളെ കാണാം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കാണാന്‍ ഏറെ ഓമനത്തവും ഭംഗിയുള്ള നായ്ക്കുട്ടികള്‍ പരസ്പരം സഹായിക്കുന്നതാണ് വീഡിയോ. 

പടി കയറാന്‍ കഷ്ടപ്പെടുന്ന തന്‍റെ സഹോദരനായ ഒരു  നായ്ക്കുട്ടിയെ  സഹായിയ്ക്കുകയാണ് മറ്റൊരു  നായ്ക്കുട്ടി. ഒരു കറുത്ത നായ്ക്കുട്ടിയെ സഹായിക്കുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള മറ്റൊരു നായ്ക്കുട്ടിയാണ് വീഡിയോയിലെ താരം.  

ചെറിയ നായ്ക്കുട്ടികള്‍ക്ക് പടികള്‍ കയറാന്‍ അറിയില്ല.  ചില സാഹചര്യങ്ങളില്‍ അവര്‍ വീണ് പോകുന്നതും കാണാം. മനുഷ്യരെപ്പോലെ അവരെ പഠിപ്പിക്കുകയും സഹായിക്കുകയും വേണം.  ഈ വീഡിയോയിൽ, ഒരു കറുത്ത നായ്ക്കുട്ടി പടികൾ കയറാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കാണാം.  അതുകണ്ട് മറ്റൊരു നായ്ക്കുട്ടി അവനെ സഹായിയ്ക്കുന്നതും പടി കയറാന്‍ സഹായിയ്ക്കുന്നതുമാണ് വീഡിയോയില്‍. തന്‍റെ പുറത്ത് ചവിട്ടി എളുപ്പത്തില്‍ പടികള്‍ കയറാന്‍ വഴിയൊരുക്കുകയാണ് കൂട്ടുകാരന്‍ നായ്ക്കുട്ടി...!!

ട്വിറ്ററിലൂടെ പുറത്ത് വന്ന ഈ  രണ്ട് നായ്ക്കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് കഴിഞ്ഞു. ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകളാണ് ഈ  വീഡിയോ കണ്ടിരിയ്ക്കുന്നത്.  

നിരവധി രസകരമായ കമന്‍റുകള്‍ ആളുകള്‍ വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.  'യഥാർത്ഥ സുഹൃത്തുക്കൾ എപ്പോഴും പരസ്പരം സഹായിക്കുന്നു', ഒരു ഉപയോക്താവ് എഴുതി. മറ്റൊരാള്‍ എഴുതി, "ലിഫ്റ്റിന് നന്ദി ബ്രോ!" സോഷ്യല്‍ മീഡിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വീഡിയോ ട്രെന്‍ഡി൦ഗ് ആയി തുടരുകയാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News