Viral Video: ഏട്ടന്റെ വിവാഹത്തിന് പെങ്ങളുടെ പെർഫോമൻസ്, കണ്ണ് നനയിക്കുന്ന വീഡിയോ വൈറൽ
Viral Video: ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഏട്ടന്റെ വിവാഹദിനത്തിൽ പെങ്ങളുടെ നൃത്തം. ശരിക്കും ഇരുവരുടേയും കണ്ണ് നനയിക്കുന്ന വീഡിയോ വൈറലാകുന്നു.
Dance Viral Video: വിവാഹങ്ങളിൽ നൃത്ത വീഡിയോകൾ ധാരാളമായി കാണാറുണ്ട്. അത് ചിലപ്പോൾ വധൂവരന്മാർ തമ്മിലാണെങ്കിൽ ചിലപ്പോൾ അച്ഛനും മകളും അല്ലെങ്കിൽ സുഹൃത്തുക്കൾ അതും അല്ലെങ്കിൽ കാമുകീ കാമുകന്മാരും നൃത്ത ചുവടുകൾ വച്ച് ആ നിമിഷങ്ങൾ വളരെയധികം മനോഹരമാക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് സഹോദരനുവേണ്ടി ഒരു സഹോദരിയുടെ നൃത്തമാണ്. ഇത്തരം നിമിഷങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാനാകൂ. ഈ വീഡിയോയിൽ സഹോദരി സഹോദരനുവേണ്ടി നൃത്തം ചെയ്യുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം ഇരുവരും വികാരാധീനരാകുന്ന കാഴ്ചയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
@wedabout എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹോദരന് വേണ്ടിയായിരുന്നു പെങ്ങളുടെ ഈ പെർഫോമൻസ്. സഹോദരനായി സമർപ്പിച്ചുകൊണ്ടുള്ള ഈ നൃത്തം ഇരുവരുടേയും കണ്ണ് നനയിച്ചു എന്നത് മറ്റൊരു സത്യമാണ്. 'സഹോദരാ നീയാണെൻ ശക്തി' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിനാണ് പെങ്ങൾ ചുവടുവച്ചത്. ചുവടു വയ്ക്കുന്നതിന് മുൻപ് അവൾ ചില വസ്ത്രങ്ങൾ എടുത്ത് കാണിച്ച് അതിന്റെ കഥ പറയുന്നുണ്ട്. ഇത് കേട്ട വരന്റെയും കണ്ണ് ഈറനണിയുന്നുണ്ട്. എന്തിനേറെ വധുവും വികാരാധീനയായി.
Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ
ആങ്ങളയ്ക്ക് വേണ്ടിയുള്ള പെങ്ങളുടെ ഈ നൃത്തം സോഷ്യൽ മീഡിയ ആരാധകരെ ശരിക്കും ആകർഷിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ നിരവധി കമന്റുകളാണ് വരുന്നതും. തങ്ങൾക്കും ഇങ്ങനൊരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. വീഡിയോ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Also Read: Free Ration: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്ക്കൊപ്പം പഞ്ചസാരയും!
ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും ഷെയർ ചെയ്യപ്പെടുന്നുണ്ടെങ്കിലും ഓരോ വീഡിയോയ്ക്കും അതിന്റേതായ പ്രത്യേകതയുണ്ടെന്നത് സത്യമാണ്. വിവാഹത്തിൽ പൊതുവെ ചിരിയും സന്തോഷവും ദുഖവും കരച്ചിലും എന്നിങ്ങനെ എല്ലാത്തരം വികാരങ്ങളും കാണാറുണ്ട്. എന്തായാലും സഹോദരങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കാലമാണ് കുട്ടിക്കാലം. അതിനെ കുറിച്ചുള്ള ചില ഓർമ്മകൾ കണ്ണ് നനയിക്കാറുമുണ്ട്. അത്തത്തിലുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. വീഡിയോ ശരിക്കും വൈറലായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...