Viral Video: കളി കാളയോട്.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മുട്ടൻ കാളയുടെ പുറകെ കടിക്കാൻ പായുന്ന നായയെ. പിന്നെ സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: കാളയെ വളരെ ശക്തമായ മൃഗമായിട്ടാണ് കണക്കാക്കുന്നത്. അതിന് ഒറ്റയിടിയിൽ തന്നെ വലിയ മൃഗങ്ങളേയും ഒതുക്കാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്. അതിനർത്ഥം എല്ലാ മൃഗങ്ങൾക്കും കാളയെ പേടിയാണ് എന്നല്ല. ചിലപ്പോൾ അതിനേക്കാൾ ചെറിയ മൃഗങ്ങളും കാളയെ പേടിപ്പെടുത്താം. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാം കാളയെ കടിക്കാൻ ഓടിക്കുന്ന നായയെ, ഒടുവിൽ രക്ഷപ്പെടാൻ വേണ്ടി കാള സ്വീകരിച്ച വഴിയും. വീഡിയോ ശരിക്കും വൈറലാകുകയാണ്.
Also Read: Viral Video: ചിരിക്കുന്ന പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടുനോക്കൂ!
വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം തുറന്ന ഒരു സ്ഥലത്ത് ഒരു നായ കാളയെ കാണുന്നതും ശേഷം അതിനെ ആക്രമിക്കാൻ ഓടിക്കുന്നതും. നായയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കാള അവിടെയൊക്കെ കിടന്ന് ഓടുന്നുണ്ട്. ഒടുവിൽ ഓടി ഓടി കാള ഒരു നദിയുടെ തീരത്ത് എത്തുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം.
Also Read: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ
പിന്നെ നടന്നത് ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. കാരണം കാള ഓടി നദിയുടെ തീരത്ത് എത്തിയപ്പോൾ ദേ.. പിന്നാലെ നായയും. പിന്നെ കാളയ്ക്ക് എന്ത് ചെയ്യണമെന്നോ എങ്ങോട്ട് ഓടണമെന്നോ ഒന്നും അറിയില്ല പെട്ടെന്ന് കാള രണ്ടും കൽപ്പിച്ചു കൊണ്ട് ഒറ്റ ചാട്ടം വച്ചു നദിയുടെ മറുവശത്തേക്ക്. ഒറ്റ ചാട്ടത്തിൽ തന്നെ കാള മറുകരയിൽ എത്തുകയും ചെയ്തു, പറ്റിപ്പോയത് നായയും. വീഡിയോ കാണാം...
നായയിൽ നിന്നും രക്ഷപ്പെടാൻ കാള മറുവശത്തേക്ക് ചാടിയ രീതി വളരെ ഗംഭീരമാണ്. അമ്പരപ്പിക്കുന്ന കാഴ്ചയെന്നാണ് ഇതിനെ സോഷ്യൽ മീഡിയ പ്രേമികൾ വിശേഷിപ്പിച്ചത്. ഈ വീഡിയോ beauty.wildlifee എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 43.4 k വ്യൂസും രണ്ടായിരത്തിലേറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...