Viral Video: നായകൾ മനുഷ്യരുമായി നന്നായി ഇണങ്ങി ചേരുന്ന മൃഗങ്ങളാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. ശരിക്കും പറഞ്ഞാൽ മനുഷ്യരോട് നല്ല സൗഹൃദം പുലർത്തുന്നവയാണ് ഈ നായകൾ എന്നുവേണമെങ്കിലും പറയാം.  ഇവ വിശ്വസ്തർ മാത്രമല്ല കേട്ടോ വളരെ മിടുക്കരുമാണ്.  അതുകൊണ്ടുതന്നെ എന്തെങ്കിലും പഠിപ്പിച്ചാലും ഇവർ പെട്ടെന്ന് പഠിച്ചെടുക്കുയും ചെയ്യും.  മിക്കവരും വീടുകളിൽ നായകളെ വളർത്താറുമുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു നായയുടെ വീഡിയോയാണ് ചർച്ചാ വിഷയം.  വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നായയുടെ ഗംഭീര അഭിനയം.  അഭിനയം കണ്ട് ഓസ്കർ അവാർഡിനായുള്ള അഭിനയം എന്നുവരെ സോഷ്യൽ മീഡിയ ആരാധകർ കമന്റിടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അതിഥികളെ പോലും ഞെട്ടിച്ചുകൊണ്ട് വധുവരന്മാരുടെ 'ഹുക്ക കിസ്' വീഡിയോ വൈറൽ


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഉടുപ്പൊക്കെയിട്ട് സുന്ദരനായി നിൽക്കുന്ന ഒരു നായയെ. പെട്ടന്നാണ് അതിന്റെ കാലിന്റെ അടുത്തേക്ക് ചുവന്ന ഒരു കളിപ്പാട്ട കാർ വന്നത്. പിന്നെയാണ് കാണേണ്ടത് അതായത് ആ ടോയ്‌ കാർ നായയുടെ കാലിൽ തട്ടുന്നതും പിന്നെ വലിയൊരു അപകടം നടന്ന ഒരു അഭിനയമാണ് നായ കാണിക്കുന്നത്.  ആദ്യം കാർ വന്നു മുട്ടിയ കാല് ഉയർത്തിപിടിച്ചു ഞൊണ്ടി.. ഞൊണ്ടി.. മുന്നോട്ടുവരുന്ന ഡോഗിയെ നിങ്ങൾക്ക് കാണാം. ശേഷം തറയിലേക്ക് വീഴുന്ന നായയെയാണ് കാണുന്നത്.  ശരിക്കും പറഞ്ഞാൽ ഒരു ഗംഭീര അഭിനയത്തെ തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.  നിങ്ങൾ ഒരു നായപ്രേമികൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.  വീഡിയോ കാണാം...     


Also Read: Viral Video: കളി ഹിപ്പോപൊട്ടാമസിനോട്.. സിംഹത്തിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 



Also Read: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!


നായയുടെ രസകരമായ ഈ ക്യൂട്ട് വീഡിയോ goldensfriend എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 67.4 വ്യൂസും ധാരാളം ലയ്സകും കമന്റും ലഭിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്.