Viral Video: വിവാഹ വേദിയിൽ സംഭവിക്കുന്ന പല അബദ്ധങ്ങളും, രസകരമായ പല വീഡിയോകളും നിരന്തരം നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അപൂർവമായ ഒരുപാട് സന്ദർഭങ്ങൾക്ക് വിവാഹം ഒരു വേദിയായി മാറാറുണ്ട്. രാജ്യത്തിന്റെ ഓരോ കോണുകളിലും വിവാഹങ്ങൾക്ക് വ്യത്യസ്ത ആചാരങ്ങളാണ് ഉള്ളത്. ചിലപ്പോൾ വധൂ വരന്മാർ കാണിക്കുന്ന അബദ്ധങ്ങളാകും വൈറലാകാറുള്ളത്. അല്ലെങ്കിൽ ചിലപ്പോൾ അവിടെയുള്ള മറ്റാരെങ്കിലും ചെയ്യുന്ന കാര്യങ്ങൾ. അങ്ങനെ നിരവധി സംഭവങ്ങൾ അരങ്ങേറുന്ന വേദിയാണ് എപ്പോഴും കല്യാണങ്ങൾ. അത്തരത്തിൽ വിവാഹ വേദിയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹവേദിയിൽ വധുവും വരനും ചുംബിക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ചുംബിക്കുന്നത് വല്യ വിചിത്രമായ കാര്യമൊന്നുമല്ലെങ്കിലും കണ്ട് നിന്നവർ പോലും ഒന്ന് അമ്പരന്ന് പോയ ചുംബനമായിരുന്നു അത്. കഴിഞ്ഞ വർഷം ഡിസംബറിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹ വേദിയിൽ വരനും വധുവും ഇരിക്കുന്നുണ്ട്. ചുറ്റും ബന്ധുക്കളും മറ്റും നിൽക്കുന്നുണ്ട്. വിവാഹ ചടങ്ങുകൾ എല്ലാം പൂർത്തിയായതോടെ ആരോ ഒരാൾ ഇവരോട് പരസ്പരം ചുംബിക്കാൻ ആവശ്യപ്പെട്ടു.


Also Read: Viral Video: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!


ഇത് കേട്ടതും ഒരു നിമിഷം പോലും വൈകിക്കാതെ വരൻ വധുവിനെ ചുംബിക്കാൻ തുടങ്ങി. ചുറ്റും ആളുകൾ ഉണ്ടെന്ന ആശങ്കയൊന്നുമില്ലാതെ ഇരുവരും ​ഗാഢമായി ചുംബിച്ചുകൊണ്ടിരുന്നു. വീഡിയോ കണ്ടവരെല്ലാം പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. official_viralclips എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഈ ​ഗാഢചുംബന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 


വീഡിയോ കാണാം



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.