ആക്രമണ സ്വഭാവത്തിന് പേരുകേട്ട മൃഗമാണ് സിംഹമെങ്കിലും ആന സാധാരണയായി ശാന്തത പാലിക്കുന്ന ഒരു മൃഗമാണ്.   ഇരയെ മുന്നിൽ കണ്ടാൽ സിംഹം അതിന്റെന്മേൽ സെക്കന്റുകൾക്കുള്ളിൽ കുതിച്ചു കയറും.  എന്നാൽ ആന പൊതുവെ ശാന്തമാണെങ്കിലും ഒന്ന് കലിച്ചാൽ പിന്നെ പറയുകയും വേണ്ട, എല്ലാം നശിപ്പിച്ചിട്ടേ അടങ്ങുകയുമുള്ളൂ.  കോപിഷ്ഠനായ ആനയ്ക്ക് മുന്നിൽ ഏറ്റവും അപകടകാരികളായ മൃഗങ്ങൾ പോലും നിന്ന് വിറയ്ക്കുന്നത് നമുക്ക് കാണാം.  നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ സിംഹവും ആനയും മുഖാമുഖം വന്നാൽ എങ്ങനെയിരിക്കും? എന്ന്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.  ഇതിൽ ആനയും സിംഹവും മുഖാമുഖമെത്തുമ്പോൾ സംഭവിക്കുന്നത് നിങ്ങൾക്ക് കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: രാജവെമ്പാല ദാഹമകറ്റുന്ന വീഡിയോ കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം തന്റെ മൂന്ന് കുഞ്ഞുങ്ങളോടൊപ്പം ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് വിശ്രമിക്കുന്നത്.  പെട്ടെന്നാണ് ഒരു ആന അവിടെയ്ക്ക് പാഞ്ഞുവരുന്നത്. ഇത് മനസിലാക്കിയ സിംഹം ആദ്യമേ പതുങ്ങിയിരിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ശേഷം അവിടെനിന്നും രക്ഷപ്പെടാനാണ് സിംഹം നോക്കുന്നത്.  ആനയുടെ ഭയാനകമായ രൂപം കണ്ട സിംഹത്തിന് അവിടെനിന്നും ഓടി രക്ഷപ്പെടുന്നതാണ് നല്ലതെന്ന് മനസിലാക്കുകയും കൂട്ടത്തിൽ നിന്നും ഒരു കുഞ്ഞിനേയും എടുത്ത് കൊണ്ട് ഓടുന്നതും കാണാം.  ഇതിനിടയിൽ പാഞ്ഞുവരുന്ന ആനയുടെ കാലിനിടയിലൂടെ ഓടോ രക്ഷപ്പെടുന്ന കുഞ്ഞു സിംഹകുട്ടികളെയും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...


Also Read: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!


സിംഹങ്ങൾ എത്ര അപകടകാരികളാണെങ്കിലും കോപാകുലരായ ആനയെ നേരിടാൻ പോയാൽ ശരിക്ക് പണി കിട്ടും.  വൈൽഡ് ആനിമലുമായി ബന്ധപ്പെട്ട ഈ വീഡിയോ Maasai Sightings എന്ന യുട്യൂബ് ചാനലിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആനയെ കണ്ടാൽ സിംഹം ഓടിപ്പോകുന്ന രീതി, കാട്ടിൽ അപൂർവമായേ കാണാറുള്ളൂ.  വീഡിയോ ശരിക്കും വൈറലാകുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.