Bride Groom Viral Video: ഇന്ത്യയിൽ ഇപ്പോള്‍ വിവാഹങ്ങളുടെ സീസണാണ്.  വിവാഹവുമായി ബന്ധപ്പെട്ട നാടകീയവും വിചിത്രവുമായ  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലുള്ള  ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  ഒരു ബോളിവുഡ് സിനിമപോലെ നാടകീയമാണ്‌ ഈ വീഡിയോയിലെ രംഗങ്ങള്‍...!! 


കല്യാണ മണ്ഡപത്തില്‍  വിവാഹ ചടങ്ങുകള്‍ പൊടിപൊടിയ്ക്കുകയാണ്.  വധൂവരന്മാര്‍  വരണമാല്യം ചാര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.  ബന്ധുക്കള്‍ വരന്‍റെ  ആരതിയുഴിഞ്ഞു.  അപ്പോള്‍ അതാ എത്തി കഥയിലെ വില്ലന്‍....!!  ഹെല്‍മറ്റ് ധരിച്ച് മണ്ഡപത്തില്‍ എത്തിയ   കാമുകന്‍ ബലമായി വധുവിന്‍റെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തി. വെറുതെ സിന്ദൂരമിടുകയായിരുന്നില്ല, വധുവിനെ സിന്ദൂരം കൊണ്ട് പൊതിയുകയായിരുന്നു കാമുകന്‍ ചെയ്തത്...!!  


Also Read: Bride Groom Video: വരണമാല്യം വലിച്ചെറിഞ്ഞ് മണ്ഡപത്തില്‍നിന്നും ഇറങ്ങി നടന്ന് വധു...! പിന്നെ സംഭവിച്ചത് വിശ്വസിക്കാൻ പോലും കഴിയില്ല... വീഡിയോ വൈറല്‍


ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലാണ് ഈ സംഭവം അരങ്ങേറിയത്.  സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ  ഒരേസമയം ഞെട്ടിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 



യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്   ഇതാണ്... ജോലി ചെയ്ത് പണം സമ്പാദിക്കാനായി വധുവിന്‍റെ കാമുകന്‍  നഗരത്തിലേയ്ക് പോയി. ഈ  അവസരത്തില്‍  മാതാപിതാക്കള്‍  പെണ്‍കുട്ടിയ്ക്ക് വിവാഹാലോചന നടത്തി.  യോജിച്ച  ബന്ധം ലഭിച്ച സാഹചര്യത്തില്‍ മാതാപിതാക്കള്‍ വിവാഹം നിശ്ചയിച്ചു.  വധു മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവർ അത് ചെവിക്കൊണ്ടില്ല. 


തന്‍റെ കാമുകിയുടെ വിവാഹമാണ് എന്നറിഞ്ഞ കാമുകന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുകയായിരുന്നു. കല്യാണ  മണ്ഡപത്തിലെത്തി   യുവാവ് സ്ഥലത്തെത്തി കല്യാണം മുടക്കാൻ ശ്രമിക്കുകയായിരുന്നു.   


വിവാഹവേദിയിൽ വെച്ച് ഇയാൾ ബഹളം വെച്ചതോടെ വീട്ടുകാർ പോലീസിനെ വിളിച്ചു. അടുത്ത ദിവസം, പെൺകുട്ടിയെ നിശ്ചയിച്ച പ്രകാരം  വരനുമായി  വിവാഹം  നടത്തുകയും   മുൻ കാമുകനെ പറഞ്ഞു മനസിലാക്കി വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.