Fiery Revenge: ചെയ്ത പണിക്ക് കൂലി നല്‍കിയില്ല, മുതലാളിയെ പഞ്ഞിക്കിട്ട് തൊഴിലാളി!! വീഡിയോ വൈറല്‍
ചെയ്ത തൊഴിലിന് കൂലി കൂടെക്കൂടെ ചോദിച്ചിട്ടും നല്‍കാത്ത മുതലാളിയോട് ഒരു തൊഴിലാളിയുടെ ശക്തമായ പ്രതികാരം... ഒരു തൊഴിലാളി തന്‍റെ കൂലി തരാന്‍ വിസമ്മതിച്ച മുതലാളിയുടെ ആഡംബര കാര്‍ കത്തിച്ചു...!! ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.
Noida: ചെയ്ത തൊഴിലിന് കൂലി കൂടെക്കൂടെ ചോദിച്ചിട്ടും നല്‍കാത്ത മുതലാളിയോട് ഒരു തൊഴിലാളിയുടെ ശക്തമായ പ്രതികാരം... ഒരു തൊഴിലാളി തന്‍റെ കൂലി തരാന്‍ വിസമ്മതിച്ച മുതലാളിയുടെ ആഡംബര കാര്‍ കത്തിച്ചു...!! ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.
ഒരു കോടി രൂപയുടെ മെഴ്‌സിഡസ് കാർ ആണ് ഇയാള്‍ നിമിഷനേരം കൊണ്ട് അഗ്നിക്കിരയാക്കിയത്. കൂടെക്കൂടെ കൂലി ആവശ്യപ്പെട്ടിട്ടും പണം നല്‍കാന്‍ മുതലാളി വിസമ്മതിച്ചതോടെയാണ് തൊഴിലാളി ഈ കടുംകൈ ചെയ്തത്.
ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 45ലാണ് സംഭവം അരങ്ങേറിയത്. ഒരു വ്യക്തി വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന മെഴ്‌സിഡസ് കാറിന് തീയിടുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉടമ തന്‍റെ കൂലി മുഴുവന്‍ തന്നു തീര്‍ക്കാത്തതിന്‍റെ വാശിയിലാണ് ഇയാള്‍ ഈ കടുത്ത നടപടി സ്വീകരിച്ചത്.
മെഴ്‌സിഡസ് കാര്‍ ഉടമയുടെ വീട്ടിൽ രൺവീർ എന്ന തൊഴിലാളി ജോലി ചെയ്തിരുന്നു. ടൈൽസ് പാകുന്ന ജോലിയായിരുന്നു ഇയാള്‍ ചെയ്തത്. പണിയുടെ കൂലിയിനത്തില്‍ 2 ലക്ഷം രൂപ കുടിശ്ശിക ഉണ്ടായിരുന്നു. പലതവണ പണം ചോദിച്ചിട്ടും മുതലാളി തുക നല്‍കാത്ത സാഹചര്യത്തിലാണ് കോപാകുലനായ രൺവീർ മെഴ്‌സിഡസിന് തീകൊളുത്തി പ്രതികാരം ചെയ്തത്...!!
വീട്ടില്‍ സ്ഥാപിച്ചിരിയ്ക്കുന്ന CCTV ക്യാമറയില്‍ സംഭവം പതിഞ്ഞതോടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. വീഡിയോയില്‍ തൊഴിലാളിയായ രൺവീർ ഹെൽമറ്റുമായി ബൈക്കിന് സമീപം നിൽക്കുന്നത് കാണാം. പിന്നീട് അയാൾ കത്തുന്ന ഒരു ദ്രാവകം പുറത്തെടുത്ത് കാറിൽ തളിയ്ക്കുകയും തീയിടുകയും ചെയ്തശേഷം സ്ഥലം വിട്ടു. കാറിന് തീപിടിച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
നോയിഡയിലെ തൊഴിലാളിയുടെ പകരം വീട്ടല്‍, 1 കോടി രൂപയുടെ മെർസിഡെസ് കാര്‍ കത്തിച്ചു, വീഡിയോ കാണാം :-
റിപ്പോര്‍ട്ട് അനുസരിച്ച് 2019-2020 കാലയളവിലാണ് നോയിഡയിലെ ഈ വീട്ടില്‍ രൺവീർ ടൈല്‍സ് പാകുന്ന ജോലി ചെയ്തത്. പണി പൂര്‍ത്തിയായി എങ്കിലും കൂലി നല്‍കിയിരുന്നില്ല എന്നാണ് ആരോപണം. ഇതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ബാക്കി വന്ന തുക രൺവീർ കൂടെക്കൂടെ ചോദിച്ചിരുന്നുവെങ്കിലും ഉടമ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്നാണ് രൺവീർ ഈ കടുംകൈ ചെയ്തത്.
എന്നാല്‍, ഈ ആരോപണങ്ങള്‍ കുടുംബം നിഷേധിച്ചു. കൂടാതെ, കഴിഞ്ഞ 10 വർഷമായി ആരോപണവിധേയനായ രൺവീറിനെ തങ്ങൾക്ക് അറിയാമെന്നും അവര്‍ പറഞ്ഞു. അയാള്‍ ഞങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. COVID-19 ലോക്ക്ഡൗൺ സമയത്ത് അയാള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയപ്പോൾ അവന്‍റെ കുടിശ്ശികകളെല്ലാം തീർത്തിരുന്നു. 2 ലക്ഷം രൂപ കുടിശികയുണ്ടെന്ന അദ്ദേഹത്തിന്‍റെ അവകാശവാദം ചിരിയുണർത്തുന്നതാണ്, കുടുംബാംഗങ്ങളിലൊരാള്‍ പറഞ്ഞു.
മെഴ്‌സിഡസ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...