പരിപാടി നടക്കുന്നതിനിടയിൽ സ്റ്റേജ് പൊളിഞ്ഞ വീഴുക പന്തൽ ഒടിഞ്ഞ് വീഴുക തുടങ്ങിയ സംഭവങ്ങൾ സ്ഥിരമാണ്. ഇതൽപ്പം രസകരമായ സംഭവമാണ്. ചിലപ്പോൾ ചിരി തുടങ്ങിയാൽ നിർത്താൻ തന്നെ പറ്റിയെന്ന് വരില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വലിയ സംഭവം നടന്നിട്ടും ഒന്നുമില്ലെന്ന രീതിയിൽ പരിപാടിയ നടത്തിയ ഒരു സംഘത്തിൻറെ വീഡിയോ ആണ് വൈറലായത്.ഏകദേശം 15-20 പേർ ഇരിക്കുന്ന സ്റ്റേജാണ് വീഡിയോയിൽ  പെട്ടെന്ന്, സ്റ്റേജ് തകരുകയും എല്ലാവരും താഴെ വീഴുകയും ചെയ്തു. പരിഭ്രാന്തരായ കാണികൾ എഴുന്നേറ്റതോടെ  പരിപാടിക്ക് നേതൃത്വം നൽകുന്നയാൾ അവരെ ശകാരിക്കുകയും ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 



ഒരു ടെൻഷനും പരിഭ്രാന്തിയുമില്ലാതെ അവർ പരിപാടി തുടരുന്നതായാണ് വീഡിയോയിൽ. ആവനീഷ് ശാരൺ എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്. കലാകാരൻമാർ ഒരു സാഹചര്യത്തിലും പേടിക്കരുതെന്ന് കുറിപ്പോടെയായിരുന്നു വീഡിയോ.


രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 605 പേർ വീഡിയോ പങ്ക് വെച്ചു. ഷോ മസ്റ്റ് ഗോ ഒാൺ എന്ന് അടക്കം വീഡിയോയ്ക്ക് കമൻറ് വന്നിരുന്നു.  നാലായിരത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.