രസകരമായതും അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോകൾ പലതും ഇന്ന് വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ട്രെസ് റിലീഫ് എന്ന രീതിയിൽ ഇത്തരം വീഡിയോകൾ കാണുന്നവരും നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് മൃ​ഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ കൂടുതലാണ്. സോഷ്യൽ മീഡിയ ലോകം വിസ്മയങ്ങൾ കൊണ്ട് നിറഞ്ഞതാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അത്തരത്തിൽ നമ്മളെ ഒന്ന് അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൊന്നായ ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോ ആണിത്. 15 അടിയോളം നീളമുള്ള ഒരു പെരുമ്പാമ്പ് കാട് പോലെ ഒരു സ്ഥലത്ത് കിടക്കുന്നത് കാണാം. ഒരു ബുൾഡോസറും കാണാം. ബുൾഡോസർ ഉപയോ​ഗിച്ച് ആ പ്രദേശം വെട്ടിതെളിച്ചതാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. ഇതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തിയതാകാം. ആ പെരുമ്പാമ്പിനെ നീക്കം ചെയ്യാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്. 



Also Read: Viral VIdeo : രണ്ട് കൊമ്പനാനകൾ കൊമ്പ് കോർത്തപ്പോൾ സംഭവിച്ചത്; വീഡിയോ വൈറൽ


ബുൾഡോസർ അടുത്തേക്ക് വരുമ്പോൾ അതിന് നേരെ പേരുമ്പാമ്പ് ചീറ്റിക്കൊണ്ട് ചെല്ലുന്നത് വീഡിയോയിലുണ്ട്. പെരുമ്പാമ്പും ബുൾഡോസറും തമ്മിലുള്ള ഫൈറ്റ് ആണ് വീഡിയോയിൽ. തൊട്ടടുത്ത നിമിഷം തന്നെ ബുൾഡോസർ പെരുമ്പാമ്പിനെ പിടികൂടി മുകളിലേക്ക് ഉയർത്തി. ഈ സമയം പെരുമ്പാമ്പ് ആക്രമിക്കാൻ എന്ന രീതിയിൽ തലയുയർത്തി വാ തുറന്ന് നിക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്. വളരെ ചെറിയ ദൈർഘ്യമുള്ള വീഡിയോ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.


beautiful_new_pixandwild_animal_pix എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേർ കാണുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.