Viral VIdeo : രണ്ട് കൊമ്പനാനകൾ കൊമ്പ് കോർത്തപ്പോൾ സംഭവിച്ചത്; വീഡിയോ വൈറൽ

Viral Elephant Fight Video :  സാപ്പിംഗ് സോവേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.  ഇതിനോടകം തന്നെ 16 മില്യണിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 01:08 PM IST
  • രണ്ട് കാട്ടാനകൾ തമ്മിലുള്ള മല്ലയുദ്ധം കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.
  • സാപ്പിംഗ് സോവേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • ഇതിനോടകം തന്നെ 16 മില്യണിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
Viral VIdeo : രണ്ട് കൊമ്പനാനകൾ കൊമ്പ് കോർത്തപ്പോൾ സംഭവിച്ചത്; വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ആനകളുടെ വീഡിയോകളോട് ആളുകൾക്ക് കുറച്ച് താത്പര്യം കൂടുതലാണ്. ആളുകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാൻ തന്നെയാണ്. അതിനാൽ തന്നെ സോഷ്യൽ മീഡിയിൽ പുതിയ വീഡിയോകളുടെ എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ദിനംപ്രതി ആയിരകണക്കിന് വീഡിയോകളാണ് ഫേസ്‌ബുക്ക്, ടിക് ടോക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്താറുള്ളത്. എന്നാൽ ഇവയിൽ തന്നെ ചുരുക്കം ചില വീഡിയോകൾ മാത്രമേ ഏറെ ശ്രദ്ധ നേടാറുള്ളൂ. ഇവയിൽ തന്നെ ആനകളുടെ വീഡിയോകൾക്ക് ഒരുപാട് ആരാധകരുണ്ട്.

കുട്ടിയാനകളുടെ വികൃതികളും ആന ഡാൻസ് കളിക്കുന്നതും തുടങ്ങി നിരവധി വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഇത്തരം വീഡിയോകൾ വൈറലാകുന്നത്. വനത്തിൽ കാട്ടാനാകൾ കൂട്ടം കൂടി നടക്കുന്നതും അവയുടെ ഓരോ പ്രവൃത്തികളും പല വീഡിയോകളിലൂടെയും നമ്മൾ കാണാറുള്ളതാണ്. കുട്ടിയാനകളെ ആക്രമിക്കാൻ വരുന്ന മൃ​ഗങ്ങളെ കാട്ടാനകൾ ആക്രമിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധിയാണ്. അത്തരത്തിൽ 2 ആനകളുടെ പൊരിഞ്ഞ അടിയാണ് ഇപ്പോൾ  വൈറലാകുന്നത്. 

ALSO READ: Viral Video : കാട്ടാനയെ പേടിപ്പിച്ച് ഓടിച്ച് യുവതി; വീഡിയോ വൈറൽ

രണ്ട് കാട്ടാനകൾ തമ്മിലുള്ള മല്ലയുദ്ധം കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഒഴിഞ്ഞ പ്രദേശത്താണ് ഇരുവരും തമ്മിൽ ഏറ്റ് മുട്ടിയത്.  ആനകളുടെ പൊരിഞ്ഞ അടി കണ്ട് വീഡിയോ ചിത്രീകരിച്ചവർ ശരിക്കും ഞെട്ടി. രണ്ട് ആനകളും കൊമ്പ് കോർക്കുന്നത് കാണുമ്പോൾ തന്നെ ഭയന്ന് പോകും. ഇരുവരും തമ്മിൽ പലപ്രാവശ്യം കൊമ്പ് കോർക്കുന്നുണ്ട്. ഇവർ തമ്മിലുള്ള അടി മൂലം പ്രദേശത്ത് മുഴുവൻ പൊടി ഉയരുകയും ചെയ്തിട്ടുണ്ട്.  ഒടുവിൽ ഇരുവരും അകന്ന് പോകുകയാണ്.  സാപ്പിംഗ് സോവേജ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ 16 മില്യണിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News