Viral Video: പ്രതീക്ഷിക്കാതെ വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
Dangerous Snake Video: ഭൂമിയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ഒരു പാമ്പാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. IFS ഓഫീസർ സുശാന്ത് നന്ദ ട്വിറ്ററിൽ പങ്കിട്ട വീഡിയോയിൽ ഒരു മുട്ടൻ പെരുമ്പാമ്പിനെ കാണിക്കുന്നുണ്ട്.
Viral Video: നിങ്ങൾക്ക് ആക്ഷൻ-ഹൊറർ സിനിമകൾ ഇഷ്ടമാണെങ്കിൽ ഹോളിവുഡിലെ 'അനക്കോണ്ട' സീരീസ് നിങ്ങൾ കണ്ടിട്ടുണ്ടാകും. അതുപോലെ വലുതും ഭയപ്പെടുത്തുന്നതുമായ പാമ്പുകളെ മറ്റു പല സിനിമകളിലും കാണിച്ചിട്ടുമുണ്ട്. എന്തായാലും ഇത്രയും വലിയ പാമ്പ് നിങ്ങളുടെ മുന്നിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? ഭൂമിയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ ഒരു പെരുമ്പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ ട്വിറ്ററിൽ പങ്കിട്ടതാണ്.
Also Read: Viral Video: കാര്യം നിസാരം.. വിവാഹവേദിയിൽ മുട്ടനടികൂടി വധൂവരന്മാർ..! വീഡിയോ വൈറൽ
ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത് നന്ദ പങ്കുവെച്ച വീഡിയോയ്ക്ക് കൊടുത്ത അടിക്കുറിപ്പിൽ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു ഭൂമിയിലെ ഏറ്റവും നീളമേറിയതും ഭാരമേറിയതുമായ പാമ്പുകളിൽ ഒന്ന് എന്നാണ്. റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകൾ ഇരയെ ശ്വാസം മുട്ടിച്ചാണ് കൊല്ലുന്നതെന്നും ഇതിൽ കുറിച്ചിട്ടുണ്ട്. പൈത്തൺ ഇനത്തിൽ പെട്ട ഈ പെരുമ്പാമ്പ് ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഭാരമേറിയതുമാണെന്നാണ് പറയുന്നത്. വീഡിയോ കാണാം...
Also Read: Viral Video: കടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതിമാർ..! വീഡിയോ വൈറൽ
Also Read: Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ
ഈ പാമ്പുകളിൽ വിഷമില്ലെങ്കിലും ഇവ മറ്റുള്ള ജീവജാലങ്ങൾക്ക് വലിയ ഭീഷണിയാണ്. ഇത് അവയെ ആക്രമിച്ചു കൊല്ലും. റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പുകളെ അവയുടെ ചർമ്മത്തിനായി അതായത് തൊലിക്കായിട്ടാണ് വേട്ടയാടുന്നത്. ഇതുകൂടാതെ ചില പരമ്പരാഗത മരുന്നുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇതിനെ വളർത്തുമൃഗങ്ങളായി പോലും വിൽക്കപ്പെടുന്നു. ഐഎഫ്‌എസ് സുശാന്ത് നന്ദ പങ്കിട്ട ഈ വീഡിയോയ്ക്ക് 68.6 K ലധികം വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...