Viral Video: സോഷ്യൽ മീഡിയയിൽ എപ്പോൾ എന്ത് വൈറലാകുമെന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ കഴിയില്ല. ചില ആളുകൾ ഒന്ന് വൈറൽ ആകാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടാറുണ്ട്. എന്നാൽ മറ്റു ചിലർ വൈറൽ ആകാൻ വേണ്ടി ഉണ്ടാക്കുന്ന വീഡിയോകൾ അവസാനം വലിയ അപകടം വിളിച്ചു വരുത്തും.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും


അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോ കണ്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും രണ്ട് ഭീമൻ പെരുമ്പാമ്പുകളെ തോളിൽ കയറ്റി കൂളായി നൃത്തം ചെയ്യുന്ന യുവാവിനെ. 


Also Read: Viral Video: രാജവെമ്പാലയെ വളഞ്ഞ് മംഗൂസുകൾ, പിന്നെ സംഭവിച്ചത്..!


വൈറലാകുന്ന ഈ വീഡിയോയിൽ ഒരാൾ വായിൽ മാസ്‌ക് ധരിച്ച് തലയിൽ തൊപ്പി ധരിച്ച് നിൽക്കുന്നത് നമുക്ക് കാണാം. ഒപ്പം അവൻ രണ്ട് വലിയ പെരുമ്പാമ്പുകളെ തോളിലേറ്റി നൃത്തം ചെയ്യുന്നുമുണ്ട്. ഈ കാഴ്ച കണ്ട ആളുകൾ ഇയാൾക്ക് ഭ്രാന്താണോയെന്നും ചോദിക്കുന്നുണ്ട്.  ആ വ്യക്തി എങ്ങനെയാണ് പെരുമ്പാമ്പുമായി കളിക്കുന്നതെന്ന് നിങ്ങൾക്ക് വീഡിയോയിൽ വ്യക്തമായി കാണാം. അത് എത്രമാത്രം അപകടകരമാണെന്ന് നോക്കൂ അത് അയാൾക്ക് മനസിലാകുന്നു പോലുമില്ല എന്നാണ് തോന്നുന്നത്. വീഡിയോ കാണാം...


 



പെരുമ്പാമ്പിനെ തോളിലേറ്റി നടത്തുന്ന നൃത്തം നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാകാൻ വഴിയില്ല.  കാരണം ഇതൊരു സാധാരണ കാഴ്ചയല്ലല്ലോ. ഈ വീഡിയോ world_of_snakes എന്നുപേരുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.   ഈ വീഡിയോയ്ക്ക് ഇതുവരെ 3.8m വ്യൂസും 44.5k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.