Viral Video: സോഷ്യൽ മീഡിയ എന്ന് പറയുന്നത് എപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു ലോകമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതൊക്കെ ഇവിടെ കാണാൻ സാധിക്കും. ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുന്ന, ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന, ചിലപ്പോൾ ഞെട്ടിക്കുന്ന, ചിലപ്പോൾ സങ്കടം കൂട്ടുന്ന പല കാര്യങ്ങളും നമ്മൾ ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്. ഇപ്പോൾ രസകരമായ ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നത് കാലങ്ങളായുള്ള സംഭവമാണ്. എന്നാൽ അത് പിടികൂടുമ്പോഴാണ് പ്രശ്നങ്ങളിലേക്ക് പോകുന്നത്. അത്തരത്തിലൊരു കോപ്പിയടി കയ്യോടെ പൊക്കിയ വീഡിയോ ആണിത്. ഒരു യുവതിയാണ് ഇവിടെ കോപ്പിയടിക്കുന്നത്. തന്റെ കാലിൽ കോപ്പി എഴുതി കൊണ്ടാണ് ഈ പെൺകുട്ടി പരീക്ഷയ്ക്കെത്തിയത്. പരീക്ഷ സമയത്ത് കോപ്പി എഴുതിയ കാൽ മറ്റേ കാലിന്റെ മുകളിൽ വെച്ച് അത് നോക്കിയാണ് ഉത്തരം എഴുതിയത്. 


Also Read: Viral Video: അടിച്ച് കിറുങ്ങി നടക്കുന്ന കുരങ്ങനെ കണ്ടോ? വീഡിയോ വൈറൽ


 


അധ്യാപകരുടെ കണ്ണിൽപ്പെടാതെ അതിവിദ​ഗ്ധമായി പെൺകുട്ടി പരീക്ഷയെഴുതുകയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ മുൻപും നമ്മൾ കണ്ടിട്ടുണ്ടാകും. പെൺകുട്ടിയെക്കാൾ മിടുക്കിയാണ് ഇവിടെ അവളുടെ അധ്യാപിക. ദൂരെ നിന്ന് കൊണ്ട് തന്നെ ടീച്ചർ അവളെ ശ്രദ്ധിച്ചിരുന്നു.  പെൺകുട്ടിയുടെ എതിർവശത്ത് ഇരുന്ന ആരോ ഒരാൾ എടുത്ത വീഡിയോ ആണ് വൈറലായത്. ഒടുവിൽ ടീച്ചർ അടുത്തേക്ക് വരുമ്പോൾ പെൺകുട്ടി ഭയന്ന് എഴുന്നേൽക്കുന്നത് കാണാം.



funtaap എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോയി എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.