തലസ്ഥാനത്ത് ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണ് ഡൽഹി മെട്രോ. ഡൽഹി മെട്രോയിൽ മിക്കവാറും നടക്കുന്ന സംഭവങ്ങൾ വാർത്തകളിൽ ഇടം നേടാറുമുണ്ട്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) ആവർത്തിച്ചുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, ഈ സംഭവങ്ങൾ തുടരുകയും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചായവുകയുമാണ് പതിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരസ്യമായ സ്നേഹപ്രകടനം, യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ, പാരമ്പര്യേതര വസ്ത്രം ധരിച്ച വ്യക്തികളുടെ തമാശകൾ എന്നിങ്ങനെ അസാധാരണമായ പെരുമാറ്റങ്ങൾ കാണിക്കുന്ന ഡൽഹി മെട്രോയിലെ നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.


 



ഇത്തരത്തിൽ മെട്രോ ട്രെയിനിനുള്ളിൽ ഒരു പെൺകുട്ടി തന്റെ മുടി സ്ട്രെയിറ്റ് ചെയ്ത വീഡിയോ ആണ് വൈറലായത്. വീഡിയോയിൽ പെൺകുട്ടി ഹെയർ സ്‌ട്രെയ്‌റ്റനർ ഉപയോഗിക്കുന്നതായും കാണാം. എന്നാൽ അവർ തൻറെ ചുറ്റുപാടുകൾ ശ്രദ്ധിക്കുന്നില്ല.  പെൺകുട്ടി എന്തെങ്കിലും ജോലിക്ക് പോകുകയായിരുന്നോ അതോ ഒരു സോഷ്യൽ ഇവന്റിൽ പങ്കെടുക്കാൻ പോവുകാണോ എന്നത് വ്യക്തമല്ല, വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. ഇത്തരം പെരുമാറ്റത്തിന്റെ ഔചിത്യത്തെ ചോദ്യം ചെയ്ത നെറ്റിസൺസ് സഹയാത്രികരെ പരിഗണിക്കാത്തതിനെ വിമർശിച്ചു.


58.6K ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി പ്രതികരണങ്ങളും ഇതിന് ലഭിച്ചു. "ഇത് മെട്രോയാണ്, നിങ്ങളുടെ വീടല്ലെന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. "എന്തുകൊണ്ടാണ് അടുത്ത തവണ ഒരു വാഷിംഗ് മെഷീൻ കൊണ്ടുവന്ന് മെട്രോയിൽ അലക്കി കൂടാ എന്നായിരുന്നു മറ്റൊരു ഉപയോക്താവിൻറെ കമൻറ്. എന്തായാലും ഇത്തരം സംഭവങ്ങൾക്കെതിരെ കർശനമായാണ് ഡിഎംആർസി അധികൃതർ പ്രതികരിക്കുന്നത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.