Viral Video: വിവാഹാഭ്യാർത്ഥന നടത്തിയ ആൺകുട്ടിക്ക് പെൺകുട്ടി കൊടുത്ത സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Viral Video: സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തേക്കാണ് ആൺകുട്ടി പൂവുമായി പോകുന്നത്.
സോഷ്യൽ മീഡിയയിൽ എപ്പോൾ എന്താണ് എത്തുകയെന്ന് ഒന്നും പറയാനാകില്ല. കാഴ്ചക്കാരെ ചിരിപ്പിക്കുന്നതും രസകരവുമായി വീഡിയോകളാണ് ഇവിടെ ഏറ്റവും കൂടുതൽ കാണുന്നതും അപ്‌ലോഡ് ചെയ്യുന്നതും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൺകുട്ടികൾ പെൺകുട്ടികളെ പ്രപ്പോസ് ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലുള്ള പ്രപ്പോസൽ വീഡിയോകളാണ് ഇത്തരത്തിൽ വൈറലായി മാറാറുള്ളത്. ഇപ്പോൾ വൈറലാകുന്ന വീഡിയോയും ക്ലാസ്റൂമിൽ വച്ച് സംഭവിക്കുന്ന ഒന്നാണ്.
ക്ലാസ്മുറിയിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ആ സമയത്താണ് അതേ ക്ലാസിലെ തന്നെ ഒരു ആൺകുട്ടി ഒരു പൂവുമായി പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നത് കാണാം. വളരെ സന്തോഷത്തോടെയാണ് ആൺകുട്ടി പ്രണയം തുറന്നു പറയാൻ പോകുന്നത്. ക്ലാസിലുണ്ടായിരുന്ന മറ്റ് കുട്ടികളും ഇത് കണ്ട് ചിരിക്കുന്നത് വീഡിയോയിൽ കാണാം.
പൂവുമായി വന്ന ആൺകുട്ടിയെ പെൺകുട്ടി തല്ലുന്നത് വീഡിയോയിൽ കാണാം. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയി പോയി അത്. വളരെ ശക്തിയായിട്ടാണ് പെൺകുട്ടി അടിച്ചത്. സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലാണ്. മിക്കവരും ഇതിനെതിരെ രൂക്ഷമായ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. remixkiduniya.08 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിസൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, എപ്പോൾ എവിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അറിവായിട്ടില്ല. രണ്ട് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...