Viral Video: പലതരത്തിലുള്ള രസകരമായതും അതിശയിപ്പിക്കുന്നതുമായാ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നമ്മൾ ദിനവും കാണുന്നത്. ഇതിൽ വരുന്ന വീഡിയോകൾ പലപ്പോഴും വൈറലാകാറുമുണ്ട്. ഇതിൽ ചില വിഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. വീഡിയോയിൽ കാണാൻ കഴിയുന്നത് ഒരു സ്കൂളിലെ ക്ലാസ്റൂമിൽ മൂന്ന് പെൺകുട്ടികൾ തമ്മിലുള്ള മുട്ടനടിയാണ്. പറയുന്നത് കാൺപൂരിലെ ഒരു പ്രശസ്ത സ്‌കൂളിൽ നിന്നുമുള്ള  വീഡിയോയാണിത് എന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


വീഡിയോയിൽ സ്‌കൂൾ യൂണിഫോം ധരിച്ച മൂന്ന് പെൺകുട്ടികൾ പരസ്‌പരം നടത്തുന്ന കിടിലം അടിയാണ്. വീഡിയോയിൽ മൂവരും ഭയങ്കര ദേഷ്യത്തിൽ അക്രമാസക്തരാകുന്നതും പരസ്പരം മുടി പിടിച്ചു വലിക്കുന്നതും കാണാൻ കഴിയും. കാര്യമെന്തെന്ന് വ്യക്തമല്ലെങ്കിലും പരസ്‌പരം എന്തൊക്കെയോ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഇവർ പോരാടുന്നതെന്ന് സംശയമില്ല. ഇതിനിടയിൽ ക്ലാസ്സിലെ മറ്റ് പെൺകുട്ടികൾ ഇവരോട് തല്ലുപിടി നിർത്താൻ ആവശ്യപ്പെടുന്നുണ്ടെകിലും ഇവരുണ്ടോ അതൊക്കെ കേൾക്കാൻ.  വീഡിയോ വീണ്ടും വൈറലാകുകയാണ്.  വീഡിയോ കാണാം...


Also Read: Viral Video: കോഴിക്കുഞ്ഞുങ്ങളെ അടിച്ചുമാറ്റി പൂച്ചക്കുട്ടി, ഞെട്ടിത്തരിച്ച് അമ്മക്കോഴി..! വീഡിയോ വൈറൽ
 



Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


സോഷ്യൽ മീഡിയയിൽ ശരിക്കും തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോയ്ക്ക് നിരവധി ധാരാളം വ്യൂസും ലൈക്‌സും കമന്റുകളുമാണ് ലഭിക്കുന്നത്. വീഡിയോ കണ്ടവരിൽ കൂടുതൽ പേരും എന്താണ് തല്ലുകൂടുന്നതിന്റെ കാരണം എന്ന് അന്വേഷിക്കുന്നുമുണ്ട്. എന്തായാലും എന്തിനായാലും പെൺകുട്ടികളുടെ പൂരത്തല്ല് ശരിക്കും സോഷ്യൽ മീഡിയയിലെ സംസാര വിഷയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.