Viral Video: പാമ്പ് എന്ന് കേൾക്കുമ്പോഴേ പലർക്കും ഭയം തന്നെയാണ്.. അല്ലെ.. സോഷ്യൽ മീഡിയയിൽ പാമ്പുകളുടെ പലതരത്തിലുള്ള വീഡിയോകളാണ് നമുക്ക് കാണാൻ കഴിയുക.  അതും പല തരത്തിലുള്ള പാമ്പുകളുടെ.  അതിൽ പല ദൃശ്യങ്ങളും നമ്മെ ശരിക്കും ഭയപ്പെടുത്താറുമുണ്ട്. പൊതുവെ പറയുന്നത് പാമ്പുകൾ അപകടകാരിയല്ല എന്നാണ്. അതായത് പാമ്പുകളെ പ്രകോപിപ്പിക്കുമ്പോഴാണ് അവ നമ്മെ ഉപദ്രവിക്കുന്നത് എന്നാണ് പറയുന്നത്. അത് വിശ്വസിക്കാം എന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നതും. അതായത് വീടിന്റെ പുറത്തായി ഒരു കട്ടിലിൽ ഒരു സ്ത്രീ കിടന്ന് ഉറങ്ങുന്നതും അവരുടെ പുറത്ത് കാവലെന്നപോലെ ഇരിക്കുന്ന ഒരു മൂർഖനെയുമാണ് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിലെ ദൃശ്യം ശരിക്കും നമ്മെ ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ്. ഇവിടെ ഒരു സ്ത്രീ വീടിന്റെ പുറത്ത് കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. അവരുടെ പുറത്ത് ഒരു മൂർഖൻ തലയുയർത്തി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. സംഭവം കുറച്ചു കഴിഞ്ഞാണേലും ആ സ്ത്രീയ്ക്ക് മനസിലാകുകയും അവർ ശരീരം അനക്കാതെ പതിയെ വീട്ടുകാരെ അറിയിക്കുകയും ചെയ്യുന്നുണ്ട്. അതിനടുത്തായി ഒരു പശുക്കുട്ടിയും നിൽക്കുന്നുണ്ട്.  വീഡിയോ കാണാം...


Also Read: Shani Rise 2023: കുംഭ രാശിയിൽ ശനിയുടെ ഉദയം; സൂക്ഷിക്കുക.. ഇവർക്ക് ഇനി പ്രതിസന്ധിയുടെ കാലം! 



Also Read: Shani Uday 2023 : ശനി ഉദയത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!


 


കോബ്രയുമായി ബന്ധപ്പെട്ട ഈ അപൂർവ വീഡിയോ ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ്  പങ്കുവച്ചിരിക്കുന്നത്. കുറച്ച് സമയത്തിന് ശേഷം പാമ്പ് അപകടമുണ്ടാക്കാതെ അവിടെ നിന്ന് പോയതായും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നോ സെക്കൻഡ് മാത്രം ദൈഘ്യമുള്ള ഈ വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലാകുകയാണ്.  വീഡിയോയ്ക്ക് ധാരാളം ലൈക്‌സും വ്യൂസും കമന്റുകളും ലഭിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.