Viral Video| 10 രൂപ അല്ല 10 ലക്ഷവുമായി വന്നാൽ ഇ എസ്.യുവി കൊടുക്കുമോ? അധിക്ഷേപിച്ച സെയിൽസ്മാന് അര മണിക്കൂറിൽ പൈസ കൊടുത്ത് എസ്.യുവി വാങ്ങിയ കർഷകൻ
കർണാടകയിലെ തുമാകുരു ജില്ലയിലാണ് ഇതിന് സമാനമായൊരു സംഭവം ഉണ്ടായത്
Tumakuru: ഏതൊരു വ്യക്തിയും അയാളുടെ ജാതിയോ, വർഗമോ എന്തുമാകട്ടെ, അടിസ്ഥാനമായി മര്യാദയ്ക്കും ബഹുമാനത്തിനും അർഹരാണ്. എന്നാൽ ചില ആളുകൾ ആളുകളെ അവരുടെ വേഷവും രീതിയും കണ്ട് വിലയിരുത്തുക പതിവാണ്.
കർണാടകയിലെ തുമാകുരു ജില്ലയിലാണ് ഇതിന് സമാനമായൊരു സംഭവം ഉണ്ടായത്. ഒരു കർഷകൻ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു കാർ ഷോറൂമിൽ നിന്ന് ബൊലേറോ പിക്കപ്പ് വാങ്ങാൻ പോയതായിരുന്നു. എന്നാൽ, കർഷകനും സുഹൃത്തുക്കളെയും അവരുടെ വേഷവും രീതികളും കണ്ട് വെറും കാഴ്ചക്കാരെന്ന് രീതിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ഓടിച്ചു.
Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
പോക്കറ്റിൽ 10 രൂപ പോലുമില്ലാത്തെ താൻ എന്തിനാണ് ബോലേറോ പിക്കപ്പ് വാങ്ങാൻ എത്തിയതെന്നായിരുന്നു സെയിൽസ്മാൻറെ നിലപാട്. സംഭവത്തെ തുടർന്ന് അപമാനിതനായ കർഷകൻ ഒരു മണിക്കൂറിനുള്ളിൽ എസ്‌യുവി വാങ്ങാൻ 10 ലക്ഷം രൂപയുമായി താനും സുഹൃത്തുക്കളും മടങ്ങി വന്നാൽ വണ്ടി തരില്ലേ എന്ന് വിൽപ്പനക്കാരനെ വെല്ലുവിളിച്ചു.
Also Read: അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!
"എന്റെ വസ്ത്രങ്ങളും എന്റെ അവസ്ഥയും നോക്കുമ്പോൾ, പണം അടയ്‌ക്കാനുള്ള അവസ്ഥയിലല്ല ഞാൻ എന്ന് അവർക്ക് തോന്നി"-കർഷകൻ പറയുന്നു. പൈസയുമായി കർഷകനും സംഘവും എത്തിയതോടെ വണ്ടി ഇല്ലെന്ന നിലപാടിലായി ഷോറൂമുകാർ. പകരം രണ്ട് ദിവസത്തെ സമയവും അവർ ചോദിച്ചു. തൊട്ടു പിന്നാലെ സമീപത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഏതായാലും കാര്യമായ പ്രശ്നമില്ലാതെ സംഭവം ഒത്തു തീർപ്പാക്കിയെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...