വീട്ടിൽ കയറിയ കള്ളനെ ഒറ്റക്ക് നേരിട്ട വീട്ടമ്മ; വീഡിയോ കണ്ട് നോക്ക്
Viral Video Today: ഇരുമ്പുവടിയുമായെത്തിയ മോഷ്ടാവ് ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ പദ്ധതിയിട്ട് ഇരുട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ നായ കുരച്ച് സ്ത്രീ എണീറ്റതാണ് പ്ലാൻ പൊളിയാൻ കാരണം
തെലുങ്കാന: തൻറെ വീട്ടിൽ മോഷണത്തിന് കയറിയ കള്ളനെ ഒറ്റക്ക് നേരിട്ട സ്ത്രീയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. തെലുങ്കാനയിൽ നിന്നുള്ള സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സംഭവം പുറം ലോകം അറിയിച്ചത്. രാജണ്ണ സിർസില്ല ജില്ലയിലെ വെമുലവാഡ ടൗണിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വളർത്തുനായയുടെ കുര കേട്ടാണ് സ്ത്രീ പുറത്തിറങ്ങിയത്. വീടിൻറെ പുറത്ത് മൂലയിൽ മുഖംമൂടി ധരിച്ച ആളെ കണ്ട് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് കള്ളനുമായി ഏറ്റുമുട്ടി
ഇരുമ്പുവടിയുമായെത്തിയ മോഷ്ടാവ് ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ പദ്ധതിയിട്ട് ഇരുട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ നായ കുരച്ചത് കൊണ്ട് സ്ത്രീ എണീറ്റതാണ് പ്ലാൻ പൊളിയാൻ കാരണം. അപകടം മണത്ത ഇയാൾ ഇവരെ അടിക്കാനായി ഒരുങ്ങി. കൈകാൾ കൊണ്ടാണ് ഇവർ കള്ളനെ നേരിട്ടത്. ഇരുമ്പ് വടിയിൽ പിടുത്തമിട്ടതോടെ കള്ളനും കുഴങ്ങി.പിന്നെ അവിടെ നടന്ന ശക്തമായ പോരാട്ടമായിരുന്നു. ഇടയിൽ വീട്ടമ്മ നിലവിളിക്കാനും ആരംഭിച്ചതോടെ മറ്റ് രക്ഷയില്ലാതെ കള്ളൻ രക്ഷപ്പെട്ടു.
സംഭവത്തിൻറെ സിസിടീവി ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്. കവർച്ചക്കാരൻ തന്റെ കയ്യിൽ നിന്ന് ഏഴ് ഗ്രാം സ്വർണ്ണ ചെയിൻ തട്ടിയെടുത്തതായി യുവതി പിന്നീട് പോലീസിൽ പരാതിപ്പെട്ടു. സ്ത്രീ പുരുഷനെ പിന്തുടരുന്നതും ഇയാൾക്ക് നേരെ വടി എറിയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ് അക്രമിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. അക്രമിക്കപ്പെട്ട സ്ത്രീ വീട്ടിൽ തനിയെ ആണ് താമസിക്കുന്നതെന്നും ഇവർ ഒരു കട നടത്തുന്നതായും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...