Viral Video: നിരവധി രസകരമായതും അത്ഭുതപ്പെടുത്തുന്നതും വിഷമിപ്പിക്കുന്നതും എന്നുവേണ്ട എല്ലാ തരത്തിലുമുള്ള വിഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ചിലപ്പോൾ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കാര്യങ്ങളും ഇവിടെ വൈറലാകാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്നത് കടുത്ത പോരാട്ടം, പിന്നെ സംഭവിച്ചത്..!


ഇവിടെ കൂടുതലും വൈറലാകുന്നത് പാമ്പുകളുടെ വീഡിയോ, വിവാഹ വീഡിയോ, വന്യമൃഗങ്ങളുടെ വീഡിയോ എന്നിവയൊക്കെയാണ്.  ഇപ്പോഴിതാ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കോഴിയുടെ വീഡിയോയാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പൂവൻ കോഴി വ്യത്യസ്ത രീതിയിൽ കൂകി വിളിക്കുന്നത്.  അതുകേട്ടാൽ നിങ്ങളും ചിരി നിർത്താൻ ബുദ്ധിമുട്ടും സംശയമില്ല.  


Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!


സാധാരണ നഗരങ്ങളിൽ ആളുകൾ ഉണരുന്നത് ഒരു അലാറത്തിന്റെ സഹായത്തോടെയാണെങ്കിൽ ഗ്രാമങ്ങളിൽ ആളുകൾ ഉണരുന്നത് കോഴികൂവുന്ന 'കൊക്കരക്കോ'  കേട്ടിട്ടായിരിക്കും.   ശരിക്കും പറഞ്ഞാൽ കോഴി കൂവി ഉണരുന്നതിന്റെ സുഖം അലാറം കേട്ട് ഉണരുന്നതിന് കിട്ടില്ല കേട്ടോ. 


എന്നാൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോയിൽ കോഴിയുടെ കൂവൽ ശരിക്കും വേറൊരു രീതിയിലാണ് ഒന്ന് വേറെ രീതിയിലാണ്. ശരിക്കും ഒരു വ്യത്യസ്ത രീതിയിലുള്ള ബാങ്കുവിളിയാണോ കോഴി നടത്തുന്നത് എന്ന് നമുക്ക് തന്നെ തോന്നും. കോഴിയുടെ സൗണ്ട് കേട്ട് ആളുകൾ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഒരു പ്രത്യേക ശബ്ദത്തിൽ നടത്തിയ കൂകി വിളി കഴിയുമ്പോൾ ആള് തറയിൽ വീണുപോകുകയാണ്.  ശരിക്കും പറഞ്ഞാൽ രാത്രിയിൽ കോഴി ഏതെങ്കിലും ഹോളിവുഡ് സിനിമ കണ്ടോയെന്ന് നമുക്കുതന്നെ സംശയം തോന്നും. വീഡിയോ കാണാം...


 



രസകരമായ ഈ വീഡിയോ ട്വിറ്ററിൽ @TheFigen എന്ന അക്കൗണ്ടിൽ നിന്നാണ് ഷെയർ ചെയ്തിരിക്കുന്നത്. 699.8k വ്യൂസും 18.5k ലൈക്‌സും ഒപ്പം നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.