Viral Video: സോഷ്യല്‍ മീഡിയ  വളരെ വിചിത്രമായ  ഒരു ലോകമാണ്.  ഇവിടെയെത്തുന്ന പല വീഡിയോകളും  വാര്‍ത്തകളും  നമ്മെ അമ്പരപ്പിക്കും.  നാം  ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും  ഇല്ലാത്തതുമായ  കാര്യങ്ങളാവും ഒരു പക്ഷെ നാം  സോഷ്യല്‍ മീഡിയയിലൂടെ  അറിയുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ  വൈറലാണ്. വളര്‍ത്തു മൃഗങ്ങള്‍, വന്യ മൃഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പട്ട വീഡിയോകള്‍ എന്തുമാകട്ടെ  സോഷ്യല്‍ മീഡിയയില്‍  വന്‍ പ്രചാരമാണ് ലഭിക്കുന്നത്.  പാമ്പ്, നായ്കള്‍ തുടങ്ങിയവയുമായി  ബന്ധപ്പെട്ട  വീഡിയോകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇത്തരം മൃഗങ്ങളെ പാലിക്കുന്നവരും വനം വകുപ്പിൽ ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥരും  ആകര്‍ഷകമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.  


അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍  നിങ്ങള്‍ ശരിയ്ക്കും  അമ്പരന്നുപോകും.  ഭീമാകാരനായ ഒരു പെരുമ്പാമ്പിന്‍റെ വീഡിയോ ആണ് ഇത്. 


Also Read: Viral Video: കൂറ്റന്‍ പാറ പിളര്‍ന്ന് വിനോദ സഞ്ചാരികളുടെമേല്‍ പതിക്കുന്നു... 7 പേര്‍ മരിക്കാനിടയായ ദുരന്ത ദൃശ്യങ്ങള്‍ വൈറല്‍


ഒരു ഭീമന്‍  പെരുമ്പാമ്പിനെ വളരെ  അനായാസമായി തോളിലേറ്റി നടന്നു പോകുന്ന ഒരു മനുഷ്യനാണ് വീഡിയോയില്‍. മൃഗശാല ജീവനക്കരനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു മനുഷ്യനാണ് പെരുമ്പാമ്പിനെ ചുമന്നുകൊണ്ട് നീങ്ങുന്നത്‌. വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി, അതിനിടയിൽ, പെരുമ്പാമ്പിന്‍റെ നീളം കാരണം പിന്നോട്ട് നടക്കുന്നതായും വീഡിയോയില്‍ മനസിലാകും.


വീഡിയോ കാണാം:-



പെരുമ്പാമ്പിനെ ചുമന്നുകൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്നു വ്യക്തമല്ല. എന്നാല്‍,  പെരുമ്പാമ്പിന് ഈ നടപ്പ് തന്‍റെ  ദിനചര്യയുടെ ഭാഗമാണ് എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്‌. കാരണം,  ഒരു ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ പെരുമ്പാമ്പ് തല ഇടിയ്ക്കാതിരിക്കാന്‍  തല കുനിക്കുന്നതും വളരെ ശാന്തനായി ജീവനക്കാരന്‍റെ  ചുമലില്‍ കിടക്കുന്നതും കാണാം.   


Also Read: Viral Video: ഇതാരാ പോൾ ഡാൻസറോ.. പെരുമ്പാമ്പിന്റെ മരത്തിൽ കയറ്റം കണ്ടാൽ ശരിക്കും ഞെട്ടും..!!  


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ  വീഡിയോ തീർച്ചയായും നിങ്ങളെ ഞെട്ടിക്കും. 'hepgul5' എന്ന ഉപയോക്താവ് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്‌.  


Also read: Viral Video: ശാന്തമായൊഴുകുന്ന അരുവി നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞുപാളിയായി മാറുന്നു..!! വീഡിയോ വൈറല്‍


ഇത്രയും വലിയ പെരുമ്പാമ്പിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ല എന്നഭിപ്രായപ്പെട്ടവര്‍ ഏറെയാണ്‌.  ഈ വീഡിയോ കണ്ട്  അമ്പരന്നുപോയതായി  അഭിപ്രായപ്പെട്ടവരും  ഏറെയാണ്‌.  ഭീമാകാരമായ ആ പെരുമ്പാമ്പിനെ ആ മനുഷ്യൻ എത്ര നിസ്സാരമായാണ് ചുമന്നുകൊണ്ട് പോകുന്നത് എന്ന് ചോദിച്ചവരും കുറവല്ല.  


ചുരുങ്ങിയ സമയത്തിനുള്ളില്‍  ഈ വീഡിയോയ്ക്ക് 8,400 ല്‍ അധികം ലൈക്കുകൾ ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.