Viral Video: ശാന്തമായൊഴുകുന്ന അരുവി നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞുപാളിയായി മാറുന്നു..!! വീഡിയോ വൈറല്‍

കാനഡയിലെ സ്ക്വാമിഷ് താഴ്ന്ന താപനിലയ്ക്ക് പേരുകേട്ട പ്രദേശമാണ്.  കുറഞ്ഞ താപനില മൂലം  ഈ പ്രദേശം  മഞ്ഞുകൊണ്ട് മൂടപ്പെട്ടിരിയ്ക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 11:44 PM IST
  • മഞ്ഞുപാളികള്‍ക്ക് അടിയിലുള്ള വെള്ളം ഇടയ്ക്കിടെ പുറത്തുവരും എന്നാല്‍, താഴ്ന്ന താപനില കാരണം അത് പെട്ടെന്നു തന്നെ ഉറഞ്ഞ് ഐസായി മാറുന്നു. .
  • അപൂർവമായി കണ്ടുവരുന്ന ഫ്രാസില്‍ ഐസ് (Frazil Ice) എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു.
Viral Video: ശാന്തമായൊഴുകുന്ന അരുവി നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞുപാളിയായി മാറുന്നു..!! വീഡിയോ വൈറല്‍

Viral Video: കാനഡയിലെ സ്ക്വാമിഷ് താഴ്ന്ന താപനിലയ്ക്ക് പേരുകേട്ട പ്രദേശമാണ്.  കുറഞ്ഞ താപനില മൂലം  ഈ പ്രദേശം  മഞ്ഞുകൊണ്ട് മൂടപ്പെട്ടിരിയ്ക്കുകയാണ്.  

ഈ പ്രദേശത്തുനിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലായിരുന്നു. മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ ഒഴുകുന്ന ചെറിയ അരുവി നിമിഷനേരംകൊണ്ട്   അപ്രത്യക്ഷമാകുന്നു. അതായത് ഈ വെള്ളം ഞൊടിയിടയില്‍ മഞ്ഞുപാളിയായി മാറുകയാണ്.

ബ്രാഡ് അച്ചിസൺ (Brad Atchison) തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്.  "നിങ്ങളുടെ കൺമുന്നിൽ അപ്രത്യക്ഷമാകുന്ന അരുവി" എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരുന്നത്. സ്ക്വാമിഷ് ഏരിയയിലെ ഷാനൻ വെള്ളച്ചാട്ടത്തിൽ നടന്ന ഒരു അത്യപൂര്‍വമായ പ്രതിഭാസം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.  വീഡിയോ ഇതുവരെ 8 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

വീഡിയോ കാണാം: -  

വീഡിയോ കാഴ്ചക്കാരെ  എല്ലാം  വിസ്മയിപ്പിച്ചിരിക്കുകയാണ്.  ചിലർ അമ്പരപ്പോടെ കണ്ടപ്പോള്‍ മറ്റു ചിലര്‍   ഇത് വ്യാജമാണെന്ന് രേഖപ്പെടുത്തി. എന്നാല്‍, പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി  ബ്ലോഗർ എത്തി. താൻ ഈ വീഡിയോ ട്വിറ്ററിൽ  തന്‍റെ  ഫോളോവേഴ്‌സിന് വേണ്ടിയാണ് പോസ്റ്റ് ചെയ്തത്. വ്യക്തമായി സൂം ഇൻ ചെയ്‌ത് വീഡിയോ പോസ്റ്റ് ചെയ്തു. ചിലർ ഇത് വ്യാജമാണെന്ന് പറയുന്നു, പക്ഷേ ഇത് അങ്ങനെയല്ല, താൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഇതൊരു യഥാർത്ഥ സംഭവമാണ്, അദ്ദേഹം പറഞ്ഞു. 

Also Read: OMG Video: വിവാഹാഘോഷങ്ങള്‍ക്കിടെ വധുവിനെ വായുവിലേക്ക് എറിഞ്ഞ് ബന്ധുക്കള്‍...!! പിന്നെ സംഭവിച്ചത്, വീഡിയോ വൈറല്‍

സ്ക്വാമിഷ്, വാൻകൂവർ പ്രദേശങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും   തണുപ്പുള്ള പ്രദേശങ്ങളായി കണക്കാക്കപ്പെടുന്നു.  മഞ്ഞുപാളികള്‍ക്ക്  അടിയിലുള്ള വെള്ളം ഇടയ്ക്കിടെ പുറത്തുവരും  എന്നാല്‍, താഴ്ന്ന താപനില കാരണം അത് പെട്ടെന്നു തന്നെ   ഉറഞ്ഞ് ഐസായി മാറുന്നു.  ഇതാണ് അരുവി അപ്രത്യക്ഷമാകുമെന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നത്.  

അപൂർവമായി കണ്ടുവരുന്ന ഫ്രാസില്‍ ഐസ് (Frazil Ice) എന്ന പ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു.  അതിശൈത്യത്തെ തുടര്‍ന്നാണ് ഇതുണ്ടാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News