Viral Video: കൂളായി കോണിപ്പടി ഇറങ്ങുന്ന കൊച്ചു മിടുക്കന്‍..!! വീഡിയോ വൈറല്‍
സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത വിധം വിസ്മയിപ്പിക്കുന്ന വീഡിയോകളാണ് അനുദിനം സോഷ്യൽ മീഡിയ എന്ന അത്ഭുത ലോകത്ത് എത്തുന്നത്. ചില വീഡിയോകള്‍ വളരെ മനോഹരവും എത്ര കണ്ടാലും മതിവരികയുമില്ല...
Viral Video: സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത വിധം വിസ്മയിപ്പിക്കുന്ന വീഡിയോകളാണ് അനുദിനം സോഷ്യൽ മീഡിയ എന്ന അത്ഭുത ലോകത്ത് എത്തുന്നത്. ചില വീഡിയോകള്‍ വളരെ മനോഹരവും എത്ര കണ്ടാലും മതിവരികയുമില്ല...
ചില വീഡിയോകള്‍ ആകട്ടെ ഏറെ അതിശയിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയാണ് ഈ വീഡിയോയിലെ താരം. വളരെ ഉയരമുള്ള ഒരു കോണിപ്പടി വളരെ അനായാസമായി, വളരെ വേഗത്തില്‍ ഇറങ്ങി വരികയാണ് ഈ കൊച്ചു മിടുക്കന്‍ ...!! വീഡിയോയിൽ കൊച്ചുകുട്ടി വളരെ ഉയരമുള്ള കോണിപ്പടി ഇറങ്ങുന്ന രീതി അതിശയിപ്പിക്കുന്നതാണ്..!!
Also Read: Viral Video: കുട്ടിക്ക് കളിക്കാൻ കൊടുത്തത് പാമ്പിനെ, വീഡിയോ കണ്ടാൽ ഞെട്ടും!
കോണിപ്പടി ഇറങ്ങുന്ന കൊച്ചു കുട്ടി
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ ഒരു കൊച്ചു കുട്ടി വീടിന്‍റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതായി കാണാം. അവൻ പടികൾ ഒന്നിനു പിറകെ ഒന്നായി വളരെ വേഗത്തില്‍ ഇറങ്ങുകയാണ്. ആദ്യത്തെ രണ്ടുപടികള്‍ സാവധാനത്തില്‍ ഇറങ്ങിയ ഈ വിരുതന്‍ പിന്നീടുള്ള പടികള്‍ ഇറങ്ങിയത് ഒരു പ്രത്യേക സ്റ്റൈലില്‍ ആണ്...!! അതായത്, ഒരു കാല്‍ മടക്കി വച്ചിരിയ്ക്കുകയാണ്... ഒരു കാല്‍ നിവര്‍ത്തിയും.. ഇരു കാലുകളും കോണിപ്പടിയില്‍ സ്പര്‍ശിക്കുന്നില്ല...!! കൂടാതെ, കൈകള്‍ ഓരോ പടികളിലും സ്പര്‍ശിക്കുന്നുണ്ട്...!! അതായത് കാലുകളുടെ സഹായമില്ലാതെ കോണിപ്പടി ഇറങ്ങുകയാണ് വിരുതന്‍...!! താഴെ ഇറങ്ങിയശേഷം ഒന്നുമറിയാത്ത മട്ടില്‍ നടന്നുപോകുകയാണ് ഈ കൊച്ചു മിടുക്കന്‍...!!
Also Read: Viral Video: മുട്ട മോഷ്ടിക്കാന്‍ എത്തിയ മൂര്‍ഖനെ കൊത്തിയോടിക്കുന്ന കോഴി, വീഡിയോ വൈറല്‍
വീഡിയോയിൽ കാണുന്ന കുട്ടി വളരെ ചെറുതാണ്, അതായത് ഈ പ്രായത്തിൽ കുട്ടികൾക്ക് ശരിയായി നടക്കാൻപോലും കഴിയില്ല, എന്നാലും വിസ്മയിപ്പിക്കുന്ന കുസൃതിയാണ് ഈ വിരുതന്‍ കാണിക്കുന്നത്.
വീഡിയോ ഇവിടെ കാണാം:
അതേസമയം, വൈറലായ ഈ വീഡിയോ കണ്ടതിന് ശേഷം നെറ്റിസൺസ് വ്യത്യസ്തമായ പ്രതികരണമാണ് നൽകുന്നത്. ഈ വീഡിയോയ്‌ക്കെതിരെയും എതിർപ്പുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വീഡിയോയിൽ, ഒരു കൊച്ചുകുട്ടി ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ പടികൾ ഇറങ്ങുന്നുണ്ടെങ്കിലും. ആ സമയത്ത് എന്തെങ്കിലും അപകടം സംഭവിക്കാം എന്ന് ആശങ്കപ്പെട്ടവര്‍ ഏറെയാണ്. കുടുംബം കൂടുതൽ ഉത്തരവാദിത്തവും ശ്രദ്ധയും കാണിക്കണം, എന്തും സോഷ്യൽ മീഡിയയിൽ വൈറലാക്കാൻ ശ്രമിക്കരുത് എന്ന് നിര്‍ദ്ദേശിച്ചവരും ഉണ്ട് ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...