Viral Video: മുട്ട മോഷ്ടിക്കാന്‍ എത്തിയ മൂര്‍ഖനെ കൊത്തിയോടിക്കുന്ന കോഴി, വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായ നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 12:45 PM IST
  • സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, പാമ്പും കോഴിയും തമ്മിലുള്ള യുദ്ധമാണ് കാണുവാന്‍ കഴിയുക.
Viral Video: മുട്ട മോഷ്ടിക്കാന്‍ എത്തിയ മൂര്‍ഖനെ കൊത്തിയോടിക്കുന്ന കോഴി, വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വളരെ വ്യത്യസ്തമായ നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്തുന്നത്‌. അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

നാമെല്ലാവരും ഭയപ്പെടുന്ന ഒരു ജീവിയാണ് പാമ്പ്.  പാമ്പിനെ കണ്ടാല്‍ നാമെല്ലാവരും ഓടി രക്ഷപെടാനുള്ള ശ്രമമാണ് നടത്തുക.  സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, പാമ്പും കോഴിയും തമ്മിലുള്ള യുദ്ധമാണ് കാണുവാന്‍ കഴിയുക. താന്‍ അടയിരിയ്ക്കുന്ന മുട്ട റാഞ്ചാന്‍ വന്ന മൂര്‍ഖനെ കൊത്തിയോടിക്കുന്ന പിടക്കോഴിയാണ്  ഈ വീഡിയോയില്‍... 

Also Read: Viral Video: തന്‍റെ കുളത്തില്‍ നീന്താനിറങ്ങിയ യുവാവിനെ ആട്ടിപ്പായിച്ച് അരയന്നം ...! വീഡിയോ വൈറല്‍

അപകടകാരിയായ ഭീമന്‍ മൂര്‍ഖന്‍ പാമ്പിന്‍റെ മുന്‍പില്‍  നെഞ്ചുവിരിച്ചു നില്‍ക്കുകയാണ് പിടക്കോഴി. 
പാമ്പും കോഴിയും മുഖാമുഖം നിൽക്കുകയാണ്.  ഇരുവരും പരസ്പരം നോക്കുന്നു, തുടർന്ന് ഇരുവരും പരസ്പരം ആക്രമിക്കുന്നു. 

പാമ്പിനെ ആക്രമിക്കുന്നതിന്‍റെ വീഡിയോ നിങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവും, എന്നാൽ വീഡിയോയിൽ കാണുന്ന കോഴിയുടെ ആക്രമണ ശൈലി ഒന്ന് വേറെ തന്നെ... !!

Also Read:  Viral Video: കുഞ്ഞിനെ രക്ഷിക്കാന്‍ ഭീമന്‍ പാമ്പുമായി പോരാടുന്ന എലി...!! വീഡിയോ വൈറല്‍

പാമ്പിനെ കൊത്തിയോടിക്കുന്ന പിടക്കോഴി 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ മുട്ടയുമായി അടയിരിയ്ക്കുന്ന ഒരു കോഴിയെ കാണാം.  അപ്പോഴാണ് അവിടെയ്ക്ക് അപകടകാരിയായ ഒരു വലിയ മൂര്‍ഖന്‍ പാമ്പ് എത്തുന്നത്. മൂര്‍ഖന്‍ മുട്ടയിലേക്ക് നോക്കുന്നു, കോഴി മൂര്‍ഖനെ നോക്കുന്നു... മുട്ട കൊത്തിയെടുക്കുക എന്നതാണ് മൂര്‍ഖന്‍റെ ലക്ഷ്യം. പിടക്കോഴി പേടിച്ച് ഓടിപ്പോവുമെന്ന് കരുതിയ മൂര്‍ഖന് തെറ്റി. ധൈര്യമായി മൂര്‍ഖനെ നേരിടുകയാണ് കോഴി.  

Also Read:  Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!

വീഡിയോ കാണാം:-

 

മുട്ട തട്ടിയെടുക്കാനായി കോഴിയെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ് മൂര്‍ഖന്‍. ഇവിടെ കോഴിയും പിന്‍മാറുന്നില്ല.  പാമ്പിന്‍റെ തലയില്‍ തന്നെ ഒരു കൊത്ത് കൊടുത്തു...!! പാമ്പും കോഴിയും തമ്മില്‍ അത്തരത്തില്‍ പോരാട്ടം തുടരുകയാണ്.  ഒടുവില്‍ പാമ്പ് തന്നെ തോറ്റു പിന്‍മാറുകയാണ്.  പാമ്പിനെ കൊത്തിയോടിച്ച് കോഴി തന്‍റെ മുട്ടകള്‍ സംരക്ഷിക്കുകയാണ്.... 

ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.  hayatevahsh_2019andzooclip2020 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News