Viral Video: തലകുത്തി നില്ക്കുന്ന വരന്‍..!! പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് വൈറല്‍
സോഷ്യല്‍ മീഡിയ വളരെ വ്യത്യതമായ ഒരു ലോകമാണ്. ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്.
Viral Video: സോഷ്യല്‍ മീഡിയ വളരെ വ്യത്യതമായ ഒരു ലോകമാണ്. ഇവിടെ വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം നേടാറുണ്ട്. ഇന്നത്തെ ഒരു ട്രെന്‍ഡ് ആണ് പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് (Pre wedding Photoshoot). ഇതിനായി പല തരത്തിലുള്ള ഐഡിയകളാണ് ജോഡികള്‍ കണ്ടെത്തുന്നത്. അവ വൈറലാകാറുമുണ്ട്.
വിവാഹ സീസണിൽ, വിശ്വസിക്കാൻ പ്രയാസം തോന്നുംവിധമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണുവാന്‍ സാധിക്കും. അടുത്തിടെ വളരെ രസകരമായ ഒരു പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആളുകളെ ഏറെ ചിരിപ്പിച്ച ഈ വീഡിയോ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്.
Also Read: Viral Video: ചെന്നത് നായയെ രക്ഷിക്കാൻ, കിട്ടിയതോ കംഗാരുവിന്‍റെ ചവിട്ടും..! വീഡിയോ വൈറല്‍
ഈ ജോഡികളുടെ പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട് കണ്ടാൽ നിങ്ങൾ ചിരിച്ചു മടുക്കും ....
ഈ പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ഒരു ക്ഷേത്രത്തിൽ വച്ചാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. വിവിധ പോസുകളില്‍ ഫോട്ടോ ചിത്രീകരിയ്ക്കുന്നതിനിടെ മറ്റൊരു രീതിയില്‍ പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫർ വരനോട് ആവശ്യപ്പെട്ടു. പിന്നീട് സംഭവിച്ചത് ഫോട്ടോഗ്രാഫറെയും ഞെട്ടിക്കുന്നതായിരുന്നു....!!
Also Read: Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ
വീഡിയോ കാണാം:-
മറ്റൊരു രീതിയില്‍ പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടതോടെ വരന്‍ തന്‍റെ "കഴിവ്" പുറത്തെടുക്കുകയായിരുന്നു...!! ഒപ്പമുള്ള യുവതി വിവിധ നൃത്ത മുദ്രകള്‍ കാട്ടിയപ്പോള്‍ വരന്‍ കൈകളില്‍ കുത്തി തലകീഴായി ഒറ്റ നില്‍പ്പ്...!! എന്തായാലും വരന്‍റെ സര്‍ഗ്ഗാത്മക സോഷ്യല്‍ മീഡിയയില്‍ വൈറലാണ്... വധുവിന് മുന്നിൽ വരന്‍ പ്രകടിപ്പിച്ച "കഴിവ്" ഏവരെയും വിസ്മയിപ്പിക്കുകയാണ്. ഈ വീഡിയോ കണ്ടാല്‍ ആരും ചിരിച്ചുപോകും.
Also Read: Viral Video: പുഷ്പയിലെ ശ്രീവല്ലി ഗാനം 5 ഭാഷകളിൽ ആലപിച്ച് യുവാവ്, വീഡിയോ വൈറല്‍
Tall_Dreams എന്ന ട്വീറ്റര്‍ ഹാൻഡിൽ നിന്ന് ചേത്‌ന എന്ന ട്വീറ്റർ ഉപയോക്താവാണ് ഈ വീഡിയോ പങ്കിട്ടത്. ഈ വീഡിയോയ്ക്ക് ഇതിനോടകം നൂറുകണക്കിന് ലൈക്കുകളും വ്യൂസും ലഭിച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്ക് വളരെ രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...