Viral Video: സോഷ്യൽ മീഡിയയിൽ കൊച്ചുകുട്ടികളുടെ വീഡിയോകൾ (Viral Video) പലപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ കുട്ടികളുടെ കൃസൃതികൾ ഒന്ന് കാണേണ്ടത് തന്നെയാണ്.  കുട്ടികൾക്ക് പലപ്പോഴും വ്യത്യസ്ത മൂഡുകളായിരിക്കും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  അതുകൊണ്ടുതന്നെ അവർക്ക് എന്ത് തോന്നുവോ അത് ചെയ്യും അതാണ് അവരുടെ മാനസികാവസ്ഥ.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: മുതലയെ ആക്രമിച്ച് സിംഹങ്ങൾ, വീഡിയോ കണ്ടാൽ ഞെട്ടും..!


ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചെറിയ കുട്ടിയുടെ വീഡിയോ വൈറലാകുകയാണ് (Viral Video).  അതിൽ കുട്ടി ഒരു ആട്ടിൻകുട്ടിയോട് പോരടിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പെട്ടെന്നുള്ള ആടിന്റെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.  കുട്ടി ഒന്ന് മുട്ടാൻ ശ്രമിച്ചതേ ആട്‌ കുഞ്ഞിന്റെ തലയിൽ ഒറ്റ മട്ട്.. ദേ.. കിടക്കുന്നു കുട്ടി.. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!


വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരുപാട് ആട്ടിൻകുട്ടികൾ അവിടെ നിൽക്കുന്നത്.  ഇതിനിടയിൽ ഒരു കൊച്ചുകുട്ടി ആടിനോട് മുട്ടാൻ വരുന്നതും കാണാം. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഒടുവിൽ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ആട് കുട്ടിയുടെ തലയിൽ ആഞ്ഞു മുട്ടുന്നതും തെറിച്ചു വീഴുന്ന കുഞ്ഞിനേയും നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...


 



Also Read: Viral Video: കരടിയുടെ മുന്നിലേയ്ക്ക് സ്വന്തം കുഞ്ഞിനെ എറിഞ്ഞ് യുവതി, പിന്നീട് സംഭവിച്ചത് അത്ഭുതം മാത്രം..!! വീഡിയോ കണ്ട് ഞെട്ടി ലോകം


കുട്ടിയെ ആട് വന്നു മുട്ടിയ രീതി ഒന്ന് കടുത്തതായിരുന്നു.  എന്തായാലും വിഡിയോയിൽ (Viral Video) നിന്നും ഒരു കാര്യം മനസിലാക്കാം എന്തെന്നാൽ ഇനി ഈ പണിക്ക് കുട്ടി പോകില്ലയെന്ന്.  ഈ വീഡിയോ memewalanews എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'Ohh my dear baby...' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  സോഷ്യൽ മീഡിയയിൽ ഈ വീഡിയോ തകർത്ത് മുന്നേറുകയാണ്.  മാത്രമല്ല വിഡിയോയ്ക്ക് നിരവധി പ്രതികരണവും ലഭിക്കുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.