Viral Video: ഓരോ ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ചില വീഡിയോകള്‍ ഏറെ രസകരമാണ് എങ്കില്‍ ചിലത് നമ്മെ ഏറെ അമ്പരപ്പിക്കുന്നതാകാം...
സോഷ്യല്‍ മീഡിയയില്‍ കാണപ്പെടുന്ന ചില വീഡിയോകള്‍ കണ്ടാല്‍ നാം ചിലപ്പോള്‍ സ്വയം ചോദിച്ചുപോകും, ആളുകള്‍ എന്തിനാണ് ഇപ്രകാരം ചെയ്യന്നത് എന്ന്.... അത്തരത്തില്‍ നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.
ഈ വീഡിയോയില്‍ ഒരു സ്ത്രീ തന്‍റെ 3 വയസുള്ള പെൺകുഞ്ഞിനെ മൃഗശാലയിലെ കരടിയുടെ മുന്‍പിലേയ്ക്ക് എറിയുകയാണ്...!! ഈ വീഡിയോ കണ്ടവരെല്ലാം അമ്പരന്നു. ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റിലാണ് ഈ സംഭവം നടന്നതായി പറയുന്നത്. യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടവരെല്ലാം ഞെട്ടിത്തരിയ്ക്കുകയായിരുന്നു.
വൈറലായ ഈ വീഡിയോയിൽ ഒരു സ്ത്രീ ഒരു പെണ്‍കുഞ്ഞിനെ കൈയില്‍ എടുത്ത് റെയിലിംഗിന് സമീപം നിൽക്കുന്നതായി കാണാം. ഏകദേശം 16 അടി താഴെ കരടിയുടെ കൂടാണ് ഉള്ളത്. കരടി നടക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്നാണ്, ആ സ്ത്രീ തന്‍റെ 3 വയസുള്ള ഒരു പെണ്‍കുട്ടിയെ കരടിയുടെ മുന്നിലേയ്ക്ക് എറിയുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ നടന്ന ഈ സംഭവം കണ്ട് ഏവരും ഞെട്ടിത്തരിച്ചുപോയി...
മൃഗശാലയില്‍ എത്തിയ കാഴ്ചക്കാര്‍ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ്. ഏവരും കരുതി കരടി കുഞ്ഞിനെ ആക്രമിക്കും എന്ന്... എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. പെണ്‍കുട്ടി തന്‍റെ സമീപത്ത് വന്നു വീഴുന്നത് കണ്ട കരടി യാതൊരു ഭാവവ്യത്യാസവും കാട്ടാതെ അവിടെ നിന്നും നടന്നകലുകയാണ്... ഈ സംഭവത്തെ അത്ഭുതമെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്....!!
Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!
മിനിട്ടുകള്‍ക്കകം മൃഗശാലയിലെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ എത്തി കരടിയുടെ കൂട്ടില്‍നിന്നും പെൺകുട്ടിയെ രക്ഷിക്കുന്നതായി വീഡിയോയില്‍ കാണാം.
വീഡിയോ ഇവിടെ കാണുക:
VIEWER DISCRETION IS ADVISED!
CCTV footage shows a woman throwing her daughter into a bear's enclosure in Uzbekistan's Tashkent Zoo.
The toddler was not harmed by the bear, but she was hospitalized with injuries due to the fall.
The woman’s motivation has remained unclear. pic.twitter.com/R5c4aDzSFA
— Press TV (@PressTV) February 1, 2022
Press TV യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്... "ഒരു സ്ത്രീ തന്‍റെ പെൺകുഞ്ഞിനെ കരടിയുടെ കൂട്ടിലേയ്ക്ക് എറിയുന്നത് സിസിടിവിയിൽകാണുന്നു. എന്നാല്‍, കരടി പെൺകുട്ടിയെ ഉപദ്രവിച്ചില്ല. പെൺകുട്ടിക്ക് പരിക്ക് പറ്റിയതിനാല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തുകൊണ്ടാണ് സ്ത്രീ ഇപ്രകാരം ചെയ്തത് എന്നതിനെക്കുറിച്ച് കൂടുതൽ അറിവായിട്ടില്ല".
Also Read: Viral Video: താറാവുകളുടെ പ്രണയ നൃത്തം...!! വീഡിയോ വൈറല്‍
വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഏവരും സ്ത്രീയുടെ പെരുമാറ്റത്തില്‍ ആശ്ചരര്യപ്പെടുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...