Viral Video: പാചകത്തില്‍ താത്പര്യമുള്ളവരെ സംബന്ധി ച്ചിടത്തോളം പുതിയ  പുതിയ  പരീക്ഷണങ്ങള്‍ നടത്തുക എന്നത് ആവേശകരമായ ഒര്രു കാര്യമാണ്. നാം തീര്‍ത്തും പ്രതീക്ഷിക്കാത്ത രീതിയിലുള്ള  കോമ്പിനേഷനുകള്‍ ഇത്തരക്കാര്‍ പുറത്തുവിടും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്  ഏറെ വിചിത്രമായ ഒരു  കോമ്പിനേഷനാണ്.  അതായത്  മസാല ദോശ ഐസ്‌ക്രീം റോൾ...!! ഡൽഹിയിലെ ഒരു  ഭക്ഷണശാലയാണ് "ഈ പ്രത്യേക വിഭവം" തയ്യാറാക്കിയിരിയ്ക്കുന്നത്. ഇവിടെ മാത്രമേ നിലവില്‍ ഈ വിഭവം  ലഭിക്കൂ...!!


മസാല ദോശ,  ഐസ്ക്രീം എന്നീ രണ്ട് തരം ഭക്ഷണം കലർത്തി,  ഒരാൾ മസാല ദോശ ഐസ്ക്രീം ഉണ്ടാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


Also Read: Viral Video: ബസ് ഓടിയ്ക്കുന്നതിനിടെ അബോധാവസ്ഥയില്‍ ഡ്രൈവര്‍, ഈ യുവതി ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍


 ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി (The Great Indian Foodie) ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയയില്‍  ഒരാൾ മസാല ദോശ ഐസ്ക്രീം ഉണ്ടാക്കുന്നത് കാണിക്കുന്നു.   വീഡിയോയിൽ,  ഒരു വ്യക്തി മസാല ദോശ നന്നായി പൊടിച്ച് അതില്‍ ചില മസാലകള്‍ ചേര്‍ത്ത് അതിലേയ്ക്ക്  വാനില ഐസ്ക്രീം ചേർക്കുകയാണ്... പിന്നീട് ഇത് നന്നായി മിക്സ്‌ ചെയ്ത് റോള്‍ ഉണ്ടാക്കുന്നു..   ഈ റോളുകള്‍ക്ക് മുകളില്‍ ഉരുളക്കിഴങ്ങ് കറിയും ഒപ്പം ചട്നിയും നൽകുന്നു....  'ഡൽഹി കാ സ്‌പെഷ്യൽ മസാല ദോശ ഐസ്‌ക്രീം' (Delhi ka special masala dosa ice cream) എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന  അടിക്കുറിപ്പ്.


Video കാണാം:- 



എന്നാല്‍, ഈ വീഡിയോ ഓൺലൈനിൽ പങ്കുവെച്ചതോടെ ഹൃദ്യമായ സ്വാഗതമല്ല ലഭിച്ചത് എന്നത്  ആളുകളുടെ പ്രതികരണങ്ങളില്‍ നിന്നും  വ്യക്തമാണ്‌. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാല്‍, വിചിത്രമായ  ഈ ഭക്ഷണ കോമ്പിനേഷനോട്  നിരവധി ആളുകൾ വെറുപ്പോടെയാണ് പ്രതികരിച്ചത്. 


ചിലർ കളിയാക്കി മീം ഉണ്ടാക്കി. ദോശ പ്രേമികൾക്ക് ഇത് കണ്ടാൽ മനസ്സ് വേദനിക്കും എന്ന് ഒരു ഉപയോക്താവ് കളിയാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.