Viral Video: സോഷ്യല്‍ മീഡിയ വളരെ അത്ഭുതകരമായ ഒരു ലോകമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തമായ നിരവധി വാര്‍ത്തകളും  വീഡിയോകളും നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ അടുത്തിടെ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  അത്തരത്തില്‍ ഏറെ  ഇമോഷണല്‍  വീഡിയോ (Emotional Video) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിരിയ്ക്കുകയാണ്.


നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പല കാര്യങ്ങളും അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്കുവേണ്ടി  ചെയ്യും.  അവർക്കുവേണ്ടി ലോകത്തിലെ എല്ലാ സങ്കടങ്ങളും വേദനകളും അവര്‍ നെഞ്ചിലേറ്റുന്നു. തങ്ങളുടെ മക്കള്‍ക്ക്‌ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അമ്മമാര്‍ സംരക്ഷിക്കുന്നു.  


Also Read: Viral Video: തന്‍റെ കുളത്തില്‍ നീന്താനിറങ്ങിയ യുവാവിനെ ആട്ടിപ്പായിച്ച് അരയന്നം ...! വീഡിയോ വൈറല്‍


ഒരമ്മയെ സംബന്ധിച്ചിടത്തോളം  തന്‍റെ ജീവനേക്കാള്‍ വലുതാണ്‌  മക്കള്‍. അത് മനുഷ്യരായാലും മൃഗങ്ങള്‍ ആയാലും ഒരേപോലെതന്നെ...  ഒരമ്മ തന്‍റെ  കുഞ്ഞിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്  ഈ വീഡിയോ..  
 
ഒരു എലിയുടെ വീഡിയോ ആണ് ഇത്.  എലി തന്‍റെ കുഞ്ഞിനെ  രക്ഷിക്കാന്‍ ഒരു ഭീമന്‍ പാമ്പുമായി പോരാടുന്നതാണ് വീഡിയോയില്‍. അമ്പരപ്പിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്  
  
കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി  അമ്മ എലി പാമ്പുമായി പോരാടുന്നു.... 


വീഡിയോയില്‍ ഒരു റോഡിന്‍റെ  സൈഡിലൂടെ ഒരു വലിയ പാമ്പ്  എലിക്കുഞ്ഞിനെ വായിലാക്കി വേഗത്തില്‍ ഇഴഞ്ഞ്‌ പോകുന്നത് കാണാം.. പാമ്പ് തന്‍റെ കുഞ്ഞിനെ തട്ടിയെടുത്തു എന്ന് മനസിലാക്കിയ അമ്മ എലി പാമ്പുമായി പോരാടുകയാണ്....  പിന്നാലെ പഞ്ഞെത്തിയ അമ്മ എലി  തന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ പാമ്പിന്‍റെ വാലില്‍ നിരന്തരം കടിയ്ക്കുകയാണ്.. ഒടുവില്‍ അമ്മ എലിയുടെ  നിശ്ചയദാർഢ്യത്തിന് മുന്നിൽ  പാമ്പിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല പരാജയം സമ്മതിച്ച പാമ്പ് എലിക്കുഞ്ഞിനെ ഉപേക്ഷിച്ച് വേഗത്തില്‍  ഇഴഞ്ഞ് കുറ്റിക്കാട്ടിനുള്ളില്‍ മറഞ്ഞു. കുറെ ദൂരം കൂടി പാമ്പിനു പിന്നാലെ ഓടിയ എലി തിരികെയെത്തി കുഞ്ഞിനേയും കൊണ്ട് മാളത്തില്‍  പോയി ഒളിച്ചു.


നെറ്റിസൺമാരെ ഞെട്ടിച്ച വൈറലായ വീഡിയോ കാണാം:-



വളരെ പെട്ടെന്നാണ് ഈ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയത്.  മാതൃസ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ല എന്നാണ് ഈ വീഡിയോ കണ്ട  ഇന്റർനെറ്റ് ഉപയോക്താക്കൾ പറയുന്നത്. "അമ്മയുടെ സ്നേഹവും കരുതലും, അതിനേക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നില്ല. എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. 


ഒരു അമ്മയ്ക്ക് തന്‍റെ കുഞ്ഞിന് വേണ്ടി ഏത് അപകടകാരിയായ ശത്രുക്കളെയും എങ്ങനെ നേരിടാൻ കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വീഡിയോ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഈ വീഡിയോ  ഇതിനോടകം  ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.  


IFS ഉദ്യോഗസ്ഥനായ സുരേന്ദ്ര മെഹ്‌റ തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. എല്ലാ ജീവജാലങ്ങളും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ പാടുപെടുന്നത് സ്വാഭാവികമാണെന്നും വീഡിയോയുടെ തലക്കെട്ടിൽ അദ്ദേഹം കുറിച്ചു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.