Viral Video: വന്യജീവികളുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ (Social Media) വാർത്തയാകാറുണ്ട്. അത് ചിലപ്പോൾ മൃഗങ്ങളുടെ അപകടകരമായ വീഡിയോ ആയിരിക്കും എന്നാൽ മറ്റ് ചിലപ്പോൾ തമാശയുള്ള വീഡിയോകളും ആയിരിക്കും. ഇപ്പോഴിതാ മൂന്ന് സിംഹങ്ങളുടെയും ഒരു മുതലയുടെയും വിഡിയോയാണ് വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..! 


വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും സിംഹം നദിയിൽ മുതലയെ കാണുന്നതും തുടർന്ന് മൂന്ന് സിംഹങ്ങൾ ചേർന്ന് അതിനെ ആക്രമിക്കുന്നതും മുതല തിരിച്ച് ആക്രമണം നടത്തുന്നതും.  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 


Also Read: Viral Video: കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ..! വീഡിയോ വൈറലാകുന്നു


വൈറലാകുന്ന വീഡിയോയിൽ (Viral Video) നദീതീരത്ത് ഒരു മുതലയെ കണ്ട് ചില സിംഹങ്ങൾ അവിടെ എത്തുന്നതും തുടർന്ന് മൂന്ന് സിംഹങ്ങളും ഒരുമിച്ച് മുതലയെ ആക്രമിക്കുന്നതും കാണാം. മൂവരും ചേർന്നുള്ള ആക്രമണത്തിൽ ശരിക്കും മുതല ഭയന്നുവെന്ന് വേണം പറയാൻ. കാരണം സിംഹങ്ങളിൽ ഒരെണ്ണം  മുതലയുടെ വാലിൽ പിടിക്കുന്നതും മറ്റുള്ളവ വശങ്ങളിൽ നിന്ന് ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാം. ഈ വീഡിയോയ്ക്ക് കടുത്ത പ്രതികരണവുമായി സോഷ്യൽ മീഡിയ ആരാധകരും  രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ കാണാം...


 



മുതലകളും അത്ര പാവങ്ങളൊന്നുമല്ല പലപ്പോഴും ഇത് മറ്റ് ജീവികളെ ആക്രമിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ മുതലയെ ആക്രമിക്കുന്നതാണ് വീഡിയോയിൽ (Viral Video) കാണുന്നത്.  ഈ വീഡിയോ wild_animals_creation എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.