Viral Video: വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ കുട്ടികള്‍ കണ്ടെത്തിയ ഐഡിയ...!! വീഡിയോ വൈറല്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

Viral Video: രാജ്യത്തെ ഏറ്റവും  വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍  നിയമസഭ   തിരഞ്ഞെടുപ്പ് ആവേശകരമായി പുരോഗമിയ്ക്കുകയാണ്.  7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്.


എന്നാല്‍, പതിവുപോലെ ഇത്തവണയും പോളിംഗ് ശതമാനം കുറവാണ് കാണുന്നത്.  വോട്ടിംഗ് നടന്ന മൂന്ന് ഘട്ടങ്ങളിലും ശരാശരി പോളിംഗ് ആണ് രേഖപ്പെടുത്തപ്പെട്ടത്.  ജനാധിപത്യത്തിന്‍റെ മഹത്തായ ഉത്സവത്തിൽ പങ്കെടുക്കാതെ  ഒഴിവാകുന്ന ഒരു വിഭാഗമുണ്ട്.  ഈ  സാഹചര്യത്തില്‍  വോട്ടെടുപ്പ് ദിവസം "ഉറങ്ങിക്കിടക്കുന്ന ഈ വോട്ടർമാരെ ഉണർത്താൻ" ഒരു  ഐഡിയ കണ്ടെത്തിയിരിക്കുകയാണ്  ജില്ലാ  കലക്ടര്‍ ...!


വീഡിയോ കാണാം : -



ഇതിനായി അദ്ദേഹം  സഹായത്തിനായി ആശ്രയിച്ചത് സ്കൂള്‍ കുട്ടികളെയാണ്.  ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ്  മുതിര്‍ന്നവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനായി രംഗത്തിറങ്ങിയത്.  ഈ സ്കൂള്‍  വിദ്യാർത്ഥികള്‍ വിവിധ കോളനികളിൽ എത്തി ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യർത്ഥിക്കുകയാണ്.  


Also Read: UP Polls Phase 4: ഉത്തര്‍ പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോമിക്കുന്നു, 9 മണി വരെ 9.10% പോളിംഗ്


സ്കൂള്‍  വിദ്യാർത്ഥികള്‍  കോളനികളില്‍ എത്തി കോളിംഗ് ബെല്‍ അടിച്ച് ആളുകളോട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.  വിദ്യാർഥികൾ പറയുന്നത് കേട്ട് വോട്ട് ചെയ്യാനായി ആളുകൾ വീടിന് പുറത്തേക്ക് വരുന്നതും കൗതുകകരമാണ്. കുട്ടികള്‍ ആവേശത്തോടെ ഓടി നടന്ന് ആളുകളെ  വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ വീഡിയോ വളരെ ആകര്‍ഷകമാണ്.... 


Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍


 


ആളുകളെ  വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ ആശയം  സോഷ്യൽ മീഡിയയിലും ഏറെ  പ്രശംസ നേടി.  സ്കൂള്‍ കുട്ടികള്‍  മുതിര്‍ന്നവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ വീഡിയോ  വളരെ പെട്ടെന്നാണ് വൈറലായത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ വീഡിയോയ്ക്ക് ധാരാളം പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.  ഇത്തരമൊരു ആശയം നടപ്പാക്കിയ  ജില്ലാ  കലക്ടറെ ജനങ്ങള്‍ അഭിനന്ദിക്കുകയാണ്.  ജില്ലാ  കലക്ടറുടെ ഈ ആശയത്തെ  ജനങ്ങള്‍  നല്ല ആശയമെന്നാണ് വിശേഷിപ്പിച്ചത്‌.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.