UP Polls Phase 4: ഉത്തര്‍ പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോമിക്കുന്നു, 9 മണി വരെ 9.10% പോളിംഗ്

   ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.  9  മണിവരെ  9.10% പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 12:37 PM IST
  • ഒമ്പത് ജില്ലകളിലായി 59 നിയമസഭ ണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
  • 9 മണിവരെ 9.10% പേര്‍ വോട്ട് രേഖപ്പെടുത്തി
UP Polls Phase 4: ഉത്തര്‍ പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ്  പുരോമിക്കുന്നു, 9 മണി വരെ 9.10% പോളിംഗ്

UP Polls Phase 4:   ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.  9  മണിവരെ  9.10% പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.

ഒമ്പത് ജില്ലകളിലായി 59 നിയമസഭ ണ്ഡലങ്ങളിലാണ്  നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.   ഈ നിയോജക മണ്ഡലങ്ങളിൽ  മൂന്ന്  മണ്ഡലങ്ങളെയും 590 പ്രദേശങ്ങളെയും  സെൻസിറ്റീവ് ആയി പരിഗണിച്ച് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. 

ഉത്തർപ്രദേശിലെ ഫത്തേപൂർ, ബന്ദ, പിലിഭിത്, ഹർദോയ്, ഖേരി, ലഖ്‌നൗ, റായ്ബറേലി, സീതാപൂർ, ഉന്നാവോ എന്നീ ഒമ്പത് ജില്ലകളിലാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Also Read: Shivamogga Youth Murder: ഇത് ഭീകരതയുടെ കേരള മോഡൽ..., പ്രതികരണവുമായി BJP നേതാവ് തേജസ്വി സൂര്യ

"ഇത്തവണ BJP ഏകദേശം 350 സീറ്റുകൾ നേടും,  BJP സര്‍ക്കാര്‍ സംസ്ഥാനത്ത്  വികസന പ്രവർത്തനങ്ങൾ നടത്തി, നമ്മുടെ സംസ്കാരം, പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി,  ആളുകൾ അത് അംഗീകരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ആർട്ടിക്കിൾ 370, 35 എ എന്നിവ പോലെ SP, BSP, കോണ്‍ഗ്രസ്  പാര്‍ട്ടികള്‍  ചരിത്രമാകാൻ പോകുന്നു",   കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ്  സിംഗിന്‍റെ മകനും  നോയിഡയിൽ നിന്നുള്ള ബിജെപി എംഎൽഎയും സ്ഥാനാർത്ഥിയുമായ പങ്കജ് സിംഗ്: പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ 3 ഘട്ടങ്ങള്‍ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ഫെബ്രുവരി 10 നും രണ്ടാം ഘട്ടം ഫെബ്രുവരി 14 നും മൂന്നാം ഘട്ടം  ഫെബ്രുവരി 20 നുമാണ് നടന്നത്.  അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News