Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വിവിധ തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. പലർക്കും പാമ്പ് എന്നുകേട്ടാൽ തന്നെ ഭയങ്കര പേടിയാണ് എന്നാൽ ചിലരുണ്ട് തീരെ പേടിയില്ലാത്തവരും.  അങ്ങനെ ഒരു വീഡിയോയാണ് (Viral Video) സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: വെള്ളത്തിനടിയിൽ വേട്ടയാടുന്ന പുള്ളിപ്പുലി..! അപൂർവ്വ വീഡിയോ വൈറലാകുന്നു


വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ ഒരു സ്ത്രീ മൂർഖൻ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത്.  പാമ്പിനെ കയ്യിൽ കൂളായി എടുത്തുകൊണ്ട് നടന്നുവരുന്ന യുവതിയെ കാണുമ്പോൾ തന്നെ പേടിച്ചു പോകും.  വീഡിയോ പുറത്തുവന്നത് മുതൽ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.  


Also Read: Viral Video: വരണമാല്യം അണിയിക്കല്‍ ചടങ്ങിനിടെ 'ഊ ആണ്ടവ' നൃത്തം ചെയ്ത് വധൂവരന്മാര്‍..!! വീഡിയോ വൈറല്‍


സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) കാട്ടിൽ ഒരു യുവതി മൂർഖനെ കയ്യിൽ പിടിച്ചുകൊണ്ട് വരുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പാമ്പിന്റെ വാലിൽ പിടികൂടിയ യുവതി ശേഷം ഒരു വടിയുടെ സഹായത്തോടെ ബാഗിനുള്ളിലേക്ക് കടത്തുകയായിരുന്നു.  യുവതി പാമ്പിനെ പിടിച്ചുകൊണ്ട് വരുന്നത് കണ്ട് അവിടെനിന്നവർ പോലും ഞെട്ടിപ്പോയിരുന്നു.  യുവതി ഫോറസ്റ്റ് സ്റ്റാഫാണെന്നും പേര് റോഷ്‌നി എന്നാണെന്നും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതിൽ വ്യക്തമാണ്.  വീഡിയോ കാണാം...



Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!


ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ഈ വീഡിയോ (Viral Video) പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഈ പോസ്റ്റിലാണ് പാമ്പുപിടിച്ച യുവതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വനം വകുപ്പുകളിൽ സ്ത്രീകളുടെ എണ്ണം ഇപ്പോൾ നല്ല രീതിയിൽ വർധിച്ചുവരികയാണ്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് 51.3k വ്യൂസ് ലഭിച്ചിട്ടുണ്ട് ഒപ്പം നിരവധി റീട്വീറ്റുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.