Viral Video : വിവാഹത്തിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വധു, പേടിച്ച് വിറച്ച് വരൻ; വീഡിയോ വൈറൽ
Viral Bride Groom Funny Video : ഫന്റാപ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾക്ക് വിഡിയോകൾ വളരെയിഷ്ടമാണ്. ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരം വീഡിയോകൾ കാണാനാണ്. അതിൽ തന്നെ വിവാഹങ്ങളുടെ വീഡിയോകൾ ആളുകൾക്ക് ഒരു ഹരമാണ്. വിവാഹങ്ങളുടെ വീഡിയോകളിൽ വിവാഹ വേദികളിലെ രസകരമായ നിമിഷങ്ങളും, വിവാഹ വസ്ത്രങ്ങളും, ഡാൻസും, പ്രണയ നിമിഷങ്ങളും ഒക്കെ ഉൾപ്പെടാറുണ്ട്. ഈ സമയങ്ങളിലെ സന്തോഷവും കുസൃതികളും ഒക്കെ തന്നെയാണ് ഇത്തരം വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം.
അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് വിവാഹത്തിന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞതിന് ശേഷമുള്ള ഒരു വീഡിയോയാണ്. കല്യാണത്തിന് ശേഷം വരനും വധുവും വീട്ടിലെത്തി. അതിന് ശേഷമുള്ള ഫോട്ടോഷൂട്ട് നടക്കുകയാണ്. ഇരുവരും പല പോസുകളിൽ നിന്ന് ഫോട്ടോ എടുക്കുകയാണ്. അതിനിടയിൽ ക്യമറാമാൻ പറഞ്ഞത് അനുസരിച്ച് വധു ചെയ്യുന്ന പോസ് കണ്ട് പേടിച്ച് പോകുകയാണ് വരൻ.
ALSO READ: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ഫന്റാപ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ക്യമറാമാൻ പറയുന്നത് അനുസരിച്ച് വരന്റെ കഴുത്തിൽ കൂടി കയ്യിട്ട്, വധു മുകളിലോട്ട് നോക്ക് നിൽക്കുകയാണ്. എന്നാൽ വധുവിന്റെ ഈ നിൽപ്പ് കണ്ടാണ് വരൻ പേടിച്ച് പോകുന്നത്. എന്നാൽ ഈ വീഡിയോ കണ്ട് ആളുകൾ പൊട്ടിച്ചിരിക്കുകയാണ്. നിരവധി അക്കൗണ്ടുകളിൽ നിന്ന് ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ട് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...