Viral Video: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് തരംഗം സൃഷ്ടിക്കുന്നത്.  അതിൽ പ്രത്യേകിച്ചും വധുവരന്മാരുടെയും വിവാഹങ്ങളുടേയും വീഡിയോകളാണ് മുൻപന്തിയിൽ.  വിവാഹ സീസണുകളിൽ പിന്നെ പറയുകയും വേണ്ട.  ചിലപ്പോൾ നൃത്തവും പാട്ടുമായി ബന്ധപ്പെട്ട വീഡിയോകളായിരിക്കും എന്നാൽ മറ്റു ചിലപ്പോൾ രസകരമായ മറ്റെന്തിങ്കിലും കാര്യത്തിന്റെയാകും. ഇപ്പോൾ വിവാഹങ്ങളിൽ പലതരത്തിലുള്ള ട്രെൻഡുകളാണ് കണ്ടുവരുന്നുണ്ട്. അതിൽ ചിലപ്പോൾ വരൻ വധുവിനെ ഉയർത്തുന്നതും ഇരുവരും തമ്മിലുള്ള അടിപൊളി ഡാൻസും ഒക്കെ കാണാൻ കഴിയും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മണ്ഡപത്തിൽ നിൽക്കുന്ന വരൻ തന്റെ വധുവിനെ ഒന്നെടുക്കാൻ ശ്രമിക്കുന്നത്.  എന്നാൽ വധുവിനെ ഉയർത്തിയതും വരന്റെ ബാലൻസ് പോയി രണ്ടുംകൂടി ദേ.. കിടക്കുന്നു നിലത്ത്.  ഒരു ചെറിയ വൃത്താകൃതിയിലുള്ള മണ്ഡപത്തിലാണ് ഇരുവരും നിൽക്കുന്നത്. വധുവരന്മാരുടെ ഫോട്ടോ എടുക്കാൻ സ്റ്റേജിനു താഴെ നിരവധിപേർ നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ഇവരിൽ ആരോ പറഞ്ഞിട്ടാകാം വരൻ ഇങ്ങനൊരു രീതി ചെയ്യാൻ തുടങ്ങിയത്.  പണി പാളുമെന്ന് വരൻ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  വീഡിയോ ശരിക്കും വൈറലാകുകയാണ്.


Also Read: കുടുംബത്തിന്റെയും മക്കളുടേയും സര്‍വ്വ ഐശ്വര്യത്തിന് ധനുമാസത്തിലെ തിരുവാതിര നോമ്പ് ഉത്തമം
 



Also Read: കുടുംബത്തിന്റെയും മക്കളുടേയും സര്‍വ്വ ഐശ്വര്യത്തിന് ധനുമാസത്തിലെ തിരുവാതിര നോമ്പ് ഉത്തമം 


വെറും 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വധൂവരന്മാരുടെ ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ @HasnaZarooriHai എന്ന ഐഡിയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 13.9k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.