ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹം. ജീവതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഒരു പങ്കാളിയോടൊപ്പം പ്രവേശിക്കുമ്പോൾ വിവാഹമെന്ന ആ സുദിനം ഏറ്റവും മനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുക. ജീവിതവസാനം വരെ ആ ദിനം ഓർത്തിരിക്കാനാണ് ഏതൊരു വ്യക്തിയും ശ്രമിക്കുന്നത്. എന്നാൽ ആ ദിവസം ഒരു വലിയ അമേളി സംഭവിച്ചാൽ എങ്ങനെ എരിക്കും? പിന്നെ അതിന്റെ നാണക്കേട് എപ്പോഴും ഉള്ളിൽ തന്നെ കാണും. അങ്ങനെ വിവാഹ വേദിയിൽ സംഭവിച്ച ഒരു അമേളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ വേദയിൽ നവവരന് സംഭവിച്ച അമേളിയാണ് ആ വീഡിയോ. കല്യാണത്തിന് വധുവിനൊപ്പം എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമായി നിൽക്കുമ്പോഴാണ് വരൻ ആ അമേളി പറ്റുന്നത്. സത്യം പറഞ്ഞാൽ അങ്ങനെ ഒരു അബദ്ധം തനിക്ക് സംഭവിക്കുന്നത് വരൻ പോലും അറിഞ്ഞില്ല.


വിവാഹ വേദിയിൽ വരനും വധുവും വരണമാല്യം അണിയാൻ നിൽക്കുന്ന സമയത്താണ് ആ അമേളി സംഭവിക്കുന്നത്. ഈ സമയം ഇരുവരുടെയും ആ സുപ്രധാന നിമിഷം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു മറ്റുള്ളവർ. അതിൽ പതിഞ്ഞ വീഡിയോയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


ALSO READ : Viral Video: വരണമാല്യം ചാർത്തി, സന്തോഷത്തിൽ വരനെ ചുംബിച്ച് വധു; വീഡിയോ വൈറൽ


ഇരുവരും വർണ്ണമാല്യം അങ്ങോട്ടുമിങ്ങോട്ടും ധരിച്ചതിന് ശേഷമാണ് ആ അബദ്ധം സംഭവിക്കുന്നത്. മാല ധരിച്ചതിന് തൊട്ടുപിന്നാലെ വരന്റെ പാന്റ് താഴേക്ക് ഊർന്ന് വീഴുകയായിരുന്നു. ഈ സമയം ഇക്കാര്യമൊന്നും വരൻ അറിയുന്നില്ല. പിന്നീട് ആ സംഭവം അവിടെ കൂട്ടച്ചിരിക്ക് ഇടയാക്കിയപ്പോഴാണ് വരൻ തനിക്ക് പറ്റിയ അമേളി മനസ്സിലാക്കുന്നത്. ശേഷം ഉടൻ തന്നെ വരൻ തന്റെ പാന്റ് വലിച്ച കയറ്റിയിടുകയായിരുന്നു. ശേഷം വരൻ വേദിക്ക് പുറത്ത് പോയി തന്റെ വസ്ത്രം ശരിയാക്കുകയായിരുന്നുയ വീഡിയോ കാണാം:



വടക്കെ ഇന്ത്യയിൽ എവിടെയോ നടന്ന വീഡിയോ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഹസ്ന സരൂരി ഹെയ് (@HasnaZarooriHai) എന്ന ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "അയ്യോ ഈ വരന് എന്ത് സംഭവിച്ചു" എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വീഡിയോ ട്വിറ്റർ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 36,000ത്തിൽ അധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.