Viral Video: പരസ്പരം കൊമ്പുകോർത്ത് വേഴാമ്പലുകൾ, മനോഹരമായ ദൃശ്യം- വൈറൽ വീഡിയോ
Great Hornbill: ദേശാടനപക്ഷികളുടെ വരവ് ഓരോ പ്രദേശത്തെയും മനോഹരമാക്കുന്നു. ഈ പക്ഷികൾ ഭൂഖണ്ഡങ്ങളിലൂടെ വളരെ ദൂരം സഞ്ചരിക്കുന്നു.
വൈറൽ വീഡിയോ: പ്രകൃതിയിലെ ദൃശ്യങ്ങൾ എത്ര കണ്ടാലും മതിവരാത്തതാണ്. പ്രകൃതിയിലെ പല സുന്ദരമായ ദൃശ്യങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ വർഷവും, പ്രത്യേക സീസണുകളിൽ ദശലക്ഷക്കണക്കിന് ദേശാടന പക്ഷികൾ ഭൂഖണ്ഡങ്ങൾ താണ്ടി സഞ്ചരിക്കുന്നത് കാണാം. ദേശാടനപക്ഷികളുടെ വരവ് ഓരോ പ്രദേശത്തെയും മനോഹരമാക്കുന്നു. ഈ പക്ഷികൾ ഭൂഖണ്ഡങ്ങളിലൂടെ വളരെ ദൂരം സഞ്ചരിക്കുന്നു, ഓരോ തവണയും കൃത്യമായ സ്ഥലത്ത് അവ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ അത്ഭുതപ്പെട്ടുപോകും.
പക്ഷി നിരീക്ഷകർക്കും സാധാരണക്കാർക്കും ഒരുപോലെ അത്ഭുതകരമായ കാഴ്ചകൾ സൃഷ്ടിക്കുന്ന നാടൻ പക്ഷികളുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വലിയ വേഴാമ്പൽ അത്തരത്തിലുള്ള ഒരു സവിശേഷ പക്ഷിയാണ്. വലിപ്പവും നിറവും കാരണം, പല ഗോത്ര സംസ്കാരങ്ങളിലും ആചാരങ്ങളിലും വേഴാമ്പലിന് വലിയ പ്രാധാന്യമുണ്ട്. കേരള സർക്കാർ വേഴാമ്പലിനെ ഔദ്യോഗിക സംസ്ഥാന പക്ഷിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സുപ്രിയ സാഹു ഐഎഎസ് പങ്കിട്ട ഒരു ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി,
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ മേഖലകളിൽ എല്ലാ വർഷവും നൂറുകണക്കിന് വലിയ വേഴാമ്പലുകൾ ഒത്തുകൂടുന്നു എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രകൃതിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട വീഡിയോകൾ സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി കാഴ്ചക്കാരാണ് പ്രകൃതിയുമായി ബന്ധപ്പെട്ട വീഡിയോകൾക്കുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...