ന്യൂഡൽഹി: ആമകളുടെ പുറന്തോട് വളരെ ശക്തമാണ്. എന്നാൽ ആമയുടെ പുറന്തോട് എത്രത്തോളം ശക്തമാണെന്ന് അറിയാമോ? ഒരു ചീങ്കണ്ണിക്ക് അതിന്റെ ശക്തമായ പല്ലുകൾ ഉപയോ​ഗിച്ച് തകർക്കാൻ കഴിയാത്തയത്ര ശക്തമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. വിശന്നിരിക്കുന്ന ചീങ്കണ്ണി ആമയെ തിന്നാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാച്വർ വൈൽഡ് സൈഡ് എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ വൈറലായി. 20,000-ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വൈറലായ ദൃശ്യങ്ങളിൽ ഒരു ചീങ്കണ്ണി ആമയെ വിഴുങ്ങാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുക. ചീങ്കണ്ണി ആമയെ വിഴുങ്ങാനും അതിന്റെ ശക്തമായ പല്ലുകൾ ഉപയോ​ഗിച്ച് ആമയുടെ പുറന്തോടിനെ തകർക്കാനും ആവർത്തിച്ച് ശ്രമിക്കുന്നു.



എന്നാൽ ഓരോ തവണയും ചീങ്കണ്ണി പരാജയപ്പെടുന്നു. ഒടുവിൽ, ചീങ്കണ്ണിയുടെ വായിൽ നിന്ന് ആമ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ 20,000-ത്തിലധികം കാഴ്ചക്കാരെ നേടി. 1,500-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. "വളരെ ഭംഗിയുള്ള, പാവം ആമ, മുതലയുടെ വായിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.