Viral Video: ചില സംഭവങ്ങൾ തികച്ചും വ്യക്തിപരമാണെങ്കിലും ആളുകളുടെ പ്രവർത്തി അതിനെ പൊതുവായ കാര്യമാക്കിമാറ്റും. അത്തരത്തിലൊരു സംഗതിയാണ് ഇന്റർനെറ്റിൽ വൈറലായത്. ആളുകൾ അമ്പരന്ന് പോയതാണ് സംഭവം. കാമുകനൊപ്പം സ്കൂട്ടറിൽ കറങ്ങുന്ന ഭാര്യയെ കയ്യോടെ പിടികൂടിയതാണ് ദൃശ്യങ്ങളിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വീഡിയോ ശരിക്കും എല്ലാവരെയും ഞെട്ടിച്ചു.അതിൽ ഒരു സ്കൂട്ടിയെ മറ്റൊരു ബൈക്ക് പിന്തുടരുന്നത് ദൃശ്യങ്ങളിലുണ്ട്.ഭാര്യയുടെ ഈ പ്രവൃത്തി ഭർത്താവ് കൈയോടെ പിടികൂടുകയായിരുന്നു.ഈ സംഭവത്തിന്റെ മുഴുവൻ വീഡിയോയും ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ ഇയാളുടെ ഭാര്യ കാമുകനൊപ്പം എങ്ങോട്ടോ പോവുകയാണെന്ന് വ്യക്തമാണ്.



ഇതിനിടെ ഭർത്താവ് അവളെ പിന്തുടരാൻ തുടങ്ങുന്നു. അയാൾ ഉച്ചത്തിൽ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കാമുകൻ സ്കൂട്ടി നിർത്തുന്നില്ല. സംഭവത്തിൻറെ എല്ലാ ദൃശ്യങ്ങളും ക്യാമറയിൽ പതിയുകയും ചെയ്തു.


Also Read: Viral Video: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ


പലതവണ ഭർത്താവിന്റെ വിളിക്ക് ഭാര്യയും പ്രതികരിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുമുണ്ട്.നടുറോഡിൽ വെച്ചായിരുന്നു ഈ ബഹളം. ഇതിനിടയിൽ കാമുകൻ സ്കൂട്ടി നിർത്തി അവിടെ നിന്നും രക്ഷപ്പെട്ടു. വീഡിയോയുടെ അവസാനം സംഭവിച്ചത് വ്യക്തമല്ല.


Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ 


ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. giedde എന്ന ഇൻസ്റ്റാഗ്രാം പേജിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അടിക്കുറിപ്പിൽ ഭർത്താവ് കാമുകനൊപ്പം ഭാര്യയെ സ്‌കൂട്ടിയിൽ പിടിച്ചെന്ന് എഴുതിയിരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ ഞങ്ങൾ സ്ഥിരീകരിക്കുന്നില്ല


പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.