Viral Video: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ കാമുകിയുമായി കർവ ചൗഥിന്റെ ഷോപ്പിംഗിന് നടത്തിയ ഭർത്താവിന് വലിയ വില കൊടുക്കേണ്ടി വന്നു.  ഭാര്യ ഭർത്താവിനെ കാമുകിയ്ക്കൊപ്പം കൈയോടെ പിടികൂടിഎത്തും പിന്നെ നടന്ന തല്ലുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  മാർക്കറ്റിൽ വെച്ച് നടന്ന തല്ലുകൂടാലിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.  പോലീസിനെ കണ്ടപ്പോൾ യുവതി തന്റെ ഭർത്താവിനെ പോലീസിന് കൈമാറുകയും ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.  കാമുകിയെ താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.  കൗശൽ നഗറിൽ താമസിക്കുന്ന ഈ സ്ത്രീയുടെ വിവാഹം  2017 മാർച്ച് 4 ന് പ്രതാപ് വിഹാർ സെക്ടർ-12 ൽ താമസിക്കുന്ന ഒരു യുവാവുമായി നടന്നു. കുറച്ച് നാളുകൾക്ക്  ശേഷം ദമ്പതികൾ തമ്മിൽ വഴക്കുണ്ടാക്കുകയും വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ 


കഴിഞ്ഞ മൂന്ന് വർഷമായി താൻ കുട്ടിയോടൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.  വ്യാഴാഴ്ച അമ്മയോടൊപ്പം മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതി തന്റെ ഭർത്താവിനെ കാമുകിക്കൊപ്പം കണ്ടു.  ഇയാൾ തന്റെ കാമുകിക്കായി ഷോപ്പിംഗ് നടത്തുകയായിരുന്നു.  ഇത് കണ്ടതും തന്റെ ദേഷ്യം അടക്കാൻ യുവതിക്ക് കഴിഞ്ഞില്ല. ബഹളം വച്ചുകൊണ്ട് ഭർത്താവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത യുവതി ഭർത്താവിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അടിച്ചു. വിവരമറിഞെത്തിയ പോലീസ് കാമുകനേയും കാമുകിയേയും പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോ കാണാം...


Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 



 


Also Read: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 


വിവര മറിഞ്ഞെത്തിയ പോലീസ് പറയുന്നത് മാർക്കറ്റിൽ തല്ല് നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞു ചെന്നപ്പോഴാണ് കാര്യം അറിയാൻ കഴിഞ്ഞത് എന്നാണ്. അവിടെ എത്തിയപ്പോഴാണ് കാമുകിയോടൊപ്പം വന്ന ഭർത്താവിനെ അയാളുടെ ഭാര്യ മർദിച്ചതായി അറിയുന്നത്. നിലവിൽ യുവാവിനെ കസ്റ്റഡിയിൽ എടുത്തുവെന്നും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.