Viral Video: അമ്മായിയമ്മയുടെ തലയില്‍ മുട്ട അടിച്ച് മരുമകള്‍, വില്ലനായി ഭര്‍ത്താവ്, വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളാണ് എത്താറുള്ളത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.
Viral Video: സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളാണ് എത്താറുള്ളത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.
രസകരമായ പല വീഡിയോകളും നമുക്ക് സോഷ്യല്‍ മീഡിയയില്‍ കാണുവാന്‍ സാധിക്കും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭാര്യാ-ഭർത്തൃ ബന്ധം സ്‌നേഹം നിറഞ്ഞതും എന്നാല്‍ അതേസമയം രസകരവുമാണ്. ഒപ്പം അമ്മായിയമ്മകൂടിയാകുമ്പോള്‍ ഇരട്ടി രസകരം... ..!!
നമ്മള്‍ ഇപ്പോള്‍ കാണുന്ന രസകരമായ ഈ വീഡിയോയിലും മൂന്നു കഥാപാത്രങ്ങളാണ് ഉള്ളത്. ഭര്‍ത്താവ്, ഭാര്യ, അമ്മായിയമ്മ. ഈ വീഡിയോയിലെ പ്രധാന കുസൃതിക്കാരന്‍ ഭര്‍ത്താവ് ആണ്. വികൃതി ആദ്യം ആരംഭിക്കുന്നതും അയാള്‍തന്നെ.
അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കൈയിൽ മുട്ടയുമായി അവിടെയെത്തുന്ന ഭർത്താവ് പിന്നിൽ നിന്ന് വിളിക്കുന്നു. തിരിഞ്ഞുനോക്കുന്ന ഭാര്യയുടെ നെറ്റിയില്‍ മുട്ടയിടിയ്ക്കുന്നു... ഭര്‍ത്താവിന്‍റെ കൈയില്‍ ഉണ്ടായിരുന്നത് പച്ച മുട്ടയാണ് എന്ന് കരുതി ഭാര്യ ബഹളം വച്ചു. പിന്നീടാണ് അത് പുഴുങ്ങിയ മുട്ടയാണ് എന്ന് ഭാര്യയ്ക്ക് മനസിലായത്. തമാശയില്‍ ഇരുവരും ചിരിയ്ക്കുന്നു...
ശേഷമാണ് ട്വിസ്റ്റ്... പത്രം വായിയ്ക്കുകയായിരുന്ന അമ്മായിയമ്മയുടെ അടുത്തും സമാനമായ തമാശ ചെയ്യാന്‍ ഭര്‍ത്താവ് ഭാര്യയെ പ്രേരിപ്പിക്കുകയാണ്. ഇനി സംഭവിക്കുന്നത് കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിയടക്കാന്‍ സാധിക്കില്ല...
ഭര്‍ത്താവിന്‍റെ ആശയത്തിന് ഭാര്യ സമ്മതം മൂളി. ഇവിടെ ഭര്‍ത്താവ് ഒരു വില്ലനായി മാറുന്നു... അയാള്‍ പ്രയോഗിക്കുന്ന തന്ത്രമാണ് ട്വിസ്റ്റ് ...
അമ്മായിയമ്മയുടെ തലയില്‍ മുട്ട യിടിയ്ക്കാനായി ഭാര്യ നീങ്ങുമ്പോള്‍, അവരുടെ കൈയില്‍ പുഴുങ്ങിയ മുട്ടയ്ക്ക് പകരം വേവിക്കാത്ത പച്ചമുട്ട നൽകുന്നു. അതൊന്നും അറിയാതെ ഭാര്യ സന്തോഷത്തോടെ അമ്മായിയമ്മ ഇരിക്കുന്ന ഹാളിലേക്ക് പോകുന്നു. അമ്മായിയമ്മ അവിടെ സുഖമായി ഇരുന്നു നിശബ്ദമായി പത്രം വായിക്കുകയാണ്... അവരുടെഅടുത്തുചെന്ന് അവരുടെ നെറ്റിയില്‍ മുട്ട ഇടിയ്ക്കുന്നു, മുട്ട പൊട്ടുന്നു... ആ നിമിഷത്തെ ഇരുവരുടെയും പ്രതികരണം നിങ്ങൾ തന്നെ കാണുക..
വീഡിയോ കാണാം
YouTube-ൽ പങ്കിട്ട ഈ രസകരമായ വീഡിയോ (YouTube Funny Video) ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടിരിയ്ക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 1.6 മില്യൺ വ്യൂസ് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...