Lucky Zodiacs of December: ഡിസംബർ മാസം ഇവരുടേത്!!! സൂര്യന് നേരെ ശനിയുടെ വക്രദൃഷ്ടി ഇവർക്ക് ഭാ​ഗ്യം: നിങ്ങളുമുണ്ടോ?

വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഇവയുടെ ചലനമാറ്റം ചില രാശികൾക്ക് വളരെയധികം ഗുണം ചെയ്യും.

1 /5

നിലവിൽ ശനി സൂര്യന് നേരെ വക്രദൃഷ്ടി പതിപ്പിച്ചിരിക്കുകയാണ്. ഇത് മൂന്ന് രാശികൾക്ക് ​ഗുണകരമാകും. അതിനാൽ ഡിസംബർ മാസം ഈ രാശികൾക്ക് സർവ്വ സൗഭാ​ഗ്യങ്ങളും ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /5

മേടം രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. നല്ല ജോലി ലഭിക്കും. സാമ്പത്തികപരമായ നേട്ടങ്ങളുണ്ടാകും. ദാമ്പത്യ ഡീവിതത്തിൽ സന്തോഷമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. കുടുംബ പ്രശ്നങ്ങൾ ഒഴിയും.   

3 /5

കർക്കടകം രാശിക്കാർക്ക് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് ശോഭിക്കാന്‍ സാധിക്കും. പൊതുപ്രവർത്തനത്തിൽ താൽപര്യം വർധിക്കും. നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കാൻ യോ​ഗമുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.  

4 /5

വൃശ്ചികം രാശിക്കാര്‍ക്ക് പൂർവ്വിക സ്വത്തിൽ നിന്ന് നല്ലൊരു പങ്ക് ലഭിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന കലഹങ്ങൾ മാറും. ആരോ​ഗ്യം മെച്ചപ്പെടും. കായികമേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് ശോഭിക്കാൻ സാധിക്കുന്ന കാലമാണിത്. സാമ്പത്തികം മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാനും യോഗം ഉണ്ടാകും.   

5 /5

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola