Viral video: ഇഢലിയും സാമ്പാറും ഐസ്ക്രീമും, ചട്ണി കൊണ്ട് അലങ്കാരം; എന്ത് വിചിത്രമായ ഭക്ഷണമെന്ന് സോഷ്യൽമീഡിയ
ഇഢലി കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഐസ്‌ക്രീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പലതരം ഭക്ഷണവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഭക്ഷണത്തിൽ രുചിവൈവിധ്യം കൊണ്ടുവരാനും വ്യത്യസ്ത ഭക്ഷണങ്ങൾ രുചിച്ച് നോക്കാനും പൊതുവേ പലരും ഇഷ്ടപ്പെടുന്നതാണ്. എന്നാൽ, ചില ഭക്ഷണ പരീക്ഷണങ്ങൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാകും. അത്തരത്തിൽ ഒരു ഭക്ഷണ പരീക്ഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇഢലി കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഐസ്‌ക്രീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ നിന്ന് ഇതിനെതിരെ വിമർശനാത്മകമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഭക്ഷണപ്രേമികൾ ഈ വ്യത്യസ്തമായ പരീക്ഷണത്തെ ഇഷ്ടപ്പെടുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇഢലി ഐസ്ക്രീമിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൗത്ത് ഡൽഹിയിലെ ലജ്പത് നഗറിലുള്ള ഒരു ഭക്ഷണശാലയിലാണ് ഇഢലി ഐസ്ക്രീം തയ്യാറാക്കുന്നത്.
ALSO READ: ഇറച്ചിയില്ലാതെ ഭക്ഷണം കഴിക്കാൻ മടിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇഢലി ഐസ്ക്രീം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. വേവിച്ച ഇഢലിയിലേക്ക് സാമ്പാർ ഒഴിച്ച് ഇതിനെ ചെറിയ കഷ്ണങ്ങളാക്കുന്നു. തുടർന്ന് ഒരു സ്കൂപ്പ് ഐസ്ക്രീം ചേർത്ത് വീണ്ടും മികസ് ചെയ്യുന്നു. ഇതിനെ നന്നായി യോജിപ്പിച്ച ശേഷം ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി മുകളിൽ വച്ച് വിളമ്പുകയാണ്. ഐസ്ക്രീമിന് മുകളിൽ ചട്ണി ഒഴിച്ചാണ് വിളമ്പുന്നത്. വീഡിയോ അസഹനീയമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...