Viral Video: നിരവധി വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ എപ്പോൾ എന്തൊക്കെ കാണാം എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല.  ചിലപ്പോൾ ഇവിടെ കാണുന്ന വീഡിയോ കണ്ടാൽ നാം ശരിക്കും അത്ഭുതപ്പെട്ടു പോകുമെങ്കിൽ ചിലപ്പോൾ പേടിക്കുകയും മറ്റു ചിലപ്പോൾ ചിരി അടക്കാൻ കഴിയാതിരിക്കുകയും അതുപോലെ പേടിച്ചു വിരണ്ടു പോകുകയുമൊക്കെ ചെയ്യാറുണ്ട്.  ഇവിടെ കൂടുതലും വന്യമൃഗങ്ങൾ, വിവാഹം, പാമ്പുകൾ, കാമുകി കാമുകന്മാരുടെ വീഡിയോ എന്നിങ്ങനെയുള്ള പല തരത്തിലുള്ള വീഡിയോകളാണ് വൈറലാകാറുള്ളത്. അതിൽ പാമ്പുകളുടെ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾ ഒരു വ്യത്യസ്ത തരത്തിലുള്ള പാമ്പിനെയാണ് കാണാൻ പോകുന്നത്.  ഒരു പക്ഷെ ഇങ്ങനെയുള്ള ഒരു പാമ്പിനെ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടാവില്ല എന്നാണ് തോന്നുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Alsoi Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല.  സാധാരണ മറ്റു പാമ്പുകളാണ് ഇവയുടെ ആഹാരം.  ഗബൂൺ അണലി എന്നൊരു ഇനം പാമ്പു കഴിഞ്ഞാൽ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണ്.   വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വെളുത്ത രാജവെമ്പാലയെ. വെളുത്ത രാജവെമ്പാലയെ വളരെ അപൂർവ്വമായിട്ടാണ് കാണുന്നത്. തെലുങ്ക് സിനിമകളിൽ കണ്ടിട്ടുണ്ട് ഇത്തരം പാമ്പിനെ. വീഡിയോയിൽ ഒരു മാളത്തിനകത്തിരിക്കുന്ന വെളുത്ത രാജവെമ്പാലയെ നിങ്ങൾക്ക കാണാൻ കഴിയും.  ശേഷം അത് മാളത്തിൽ നിന്നും ഇറങ്ങി വെള്ളത്തിലൂടെ നീങ്ങുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...


Also Read: Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ



Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിച്ച് പശു ..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോ Md Ziyaullah Shah എന്ന യൂട്യൂബ് ചാനലിലൂടെയാണ് വൈറലാകുന്നത്.  കുറച്ചു പഴക്കമുള്ള ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 21 k വ്യൂസും ധാരാളം ലൈക്‌സും ഒപ്പം നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.   


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.