Viral Video: അപകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പുകൾ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇതിൽ ചില ഇനങ്ങൾ ഉണ്ട് അതിന്റെ ഒരു കടി ഏറ്റാൽ മതി പിന്നെ ജീവിതം സ്വാഹാ.  അതുകൊണ്ടുതന്നെയാണ് പാമ്പുകളോട് കളിക്കാൻ പോകരുത് എന്ന് പറയുന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി കൂടുതൽ ആളുകളും പാമ്പുകളിൽ നിന്ന് അകന്നു തന്നെയാണ് നിൽക്കുന്നത് എന്നാൽ ചിലരുണ്ട് കേട്ടോ പാമ്പുകളെ തീരെ പേടിയില്ലാത്തവർ.  ഇവർ കൂളായി പാമ്പുകളോടൊപ്പം കളിക്കുന്നതും വാലിൽ പിടിച്ചു വലിക്കുന്നതും ഒക്കെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുമുണ്ട്.  എന്നാൽ ഇത് ജീവൻ പണയം വച്ചുകൊണ്ടുള്ള കളിയാണെന്ന കാര്യം ആലോചിക്കാൻ പോലും വയ്യ.  


Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..!


ഇപ്പോഴിതാ അത്തരത്തിലുള്ളൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും രാജവെമ്പാലയെപ്പോലെ തോന്നുന്ന ഒരു പാമ്പിനൊപ്പം മസ്തിയടിക്കുന്ന ഒരു യുവാവിനെ.  ശേഷം ഇയാൾ പാമ്പിനെ തന്റെ മുഖത്തോട്ട് ചേർത്തു പിടിക്കുന്നതും കാണാൻ കഴിയും.   എന്നാൽ പാമ്പിന് യുവാവിന്റെ ആ രീതി തീരെ ഇഷ്ടപ്പെട്ടില്ല അതുകൊണ്ടുതന്നെ പെട്ടെന്ന് അയാളെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം. 


 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by TYRESE (@tyrese)


Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!


പാമ്പ് ദേഷ്യത്തിൽ അയാളുടെ മുടിയെ കടിച്ചു പിടിക്കുന്നതും ഞെട്ടിത്തരിച്ചു പേടിച്ചു നിൽക്കുന്ന യുവാവിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  മുടിയിൽ നിന്നും പാമ്പിന്റെ പിടി വിടിയിക്കാനും യുവാവ് ശ്രമിക്കുന്നുണ്ട്.  


വൈറലാകുന്ന ഈ വീഡിയോ tyrese എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ എവിടെ നിന്നാണെന്ന ഒരു കാര്യവും വ്യക്തമല്ല.എങ്കിലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 11 ലക്ഷത്തിലധികം വ്യൂസ് ലഭിക്കുന്നുണ്ട്. മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.